ഹ്യൂണ്ടായ് ക്രെറ്റ ലോഞ്ച് ജൂലൈ 21ന്

By Santheep

ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ജൂലൈ 21ന് അവതരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡസ്റ്റര്‍, ഇക്കോസ്‌പോര്‍ട് എന്നീ ചെറു എസ്‌യുവികള്‍ക്കെതിരായി വിപണിയില്‍ നിലപാടെടുക്കാന്‍ തയ്യാറായി വരുന്നതാണ് ഈ വാഹനം.

8 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലായിരിക്കും ഈ വാഹനത്തിന്റെ വില എന്നാണ് അനുമാനിക്കപ്പെടുന്നത്.

Hyundai to launch Creta on July 21

ക്രെറ്റയുടെ എന്‍ജിന്‍ അടക്കമുള്ള വിശദാംശങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ഒരു ഓട്ടോമാറ്റിക് വേരിയന്റ് വാഹനത്തിനുണ്ടാകും എന്ന കാര്യം ഉറപ്പായിട്ടുണ്ട്. മാസത്തില്‍ നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ ക്രറ്റ മോഡലുകള്‍ വില്‍ക്കണമെന്നാണ് ഹ്യൂണ്ടായ് ആഗ്രഹിക്കുന്നത്.

ഹ്യാണ്ടായ് സാന്റ ഫെയുടെ ഡിസൈന്‍ സവിശേഷതകളില്‍ നിന്ന് വലിയ കടമെടുപ്പ് നടന്നിട്ടുണ്ട് ക്രീറ്റയുടെ ഡിസൈന്‍ പൂര്‍ത്തിയാക്കുന്നതിന്. നിരവധി സുരക്ഷാ സന്നാഹങ്ങളോടെയാണ് ഈ വാഹനം വിപണി പിടിക്കുക.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയായിരിക്കും ക്രീറ്റ വിപണിയിലെത്തുക. ഒരു ആള്‍വീല്‍ ഡ്രൈവി പതിപ്പും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Article Published On: Saturday, June 6, 2015, 15:08 [IST]
English summary
Hyundai to launch Creta on July 21.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X