ഹ്യൂണ്ടായ് ഐ20 ആക്ടിവ് ലോഞ്ച് ചെയ്തു
ഹ്യൂണ്ടായ് ഐ20 ആക്ടിവ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ദില്ലിയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ലോഞ്ച് നടന്നത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 6,38,586 രൂപയിലാണ് വിലകള്‍ തുടങ്ങുന്നത്.
കൂടുതല്‍ വിവരങ്ങള്‍ താഴെ താളുകളില്‍.

താളുകളിലൂടെ നീങ്ങുക.

ഹ്യൂണ്ടായ് ഐ20 ആക്ടിവിന്റെ പെട്രോള്‍ പതിപ്പിന് വില തുടങ്ങുന്നത 6,38,586 രൂപയിലാണ്. ഡീസല്‍ പതിപ്പുകളുടെ വില 7,63,228 രൂപയില്‍ തുടങ്ങുന്നു.

ഫോക്‌സ്‌വാഗണ്‍ ക്രോസ്സ് പോളോ, ടൊയോട്ട എട്യോസ് ക്രോസ്, ഫിയറ്റ് അവ്വെന്റ്യൂറ എന്നീ കാറുകളോടാണ് ഹ്യൂണ്ടായ് ഐ20 ആക്ടിവ് എതിരിടുക.

എലൈറ്റ് ഐ20യുടെ ക്രോസ്സോവര്‍ പതിപ്പായ ഈ വാഹനത്തെ ഹ്യൂണ്ടായ് വിളിക്കുന്നത് എസ്എസ്‌വി അഥവാ സ്‌പോര്‍ട് സ്‌റ്റൈല്‍ഡ് വെഹിക്കിള്‍ എന്നാണ്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് ഐ20 ആക്ടിവ് ലഭ്യമാണ്. 1.2 ലിറ്റര്‍ ശേഷിയുള്ള കാപ്പ പെട്രോള്‍ എന്‍ജിനും 1.4 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനും വാഹനത്തിലുണ്ട്.

പെട്രോള്‍ എന്‍ജിനോടൊപ്പം ഒരു 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. ഡീസല്‍ എന്‍ജിനോടൊപ്പം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ചേര്‍ത്തിട്ടുള്ളത്.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് ഈ സ്‌പോര്‍ടി വാഹനത്തിന് നല്‍കിയിട്ടുള്ളത്. 190 എംഎം ആണ് ഐ20 ആക്ടിവിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്.

പെട്രോള്‍ പതിപ്പ് വിലകള്‍
- 1.2 (പെട്രോള്‍) - 6.38 ലക്ഷം
- 1.2 എസ് (പെട്രോള്‍) - 7.09 ലക്ഷം
- 1.4 (ഡീസല്‍) - 7.63 ലക്ഷം
- 1.4 എസ് (ഡീസല്‍) - 8.34 ലക്ഷം
- 1.4 എസ്എക്‌സ് (ഡീസല്‍) - 8.89 ലക്ഷം



Click it and Unblock the Notifications








