ഹ്യൂണ്ടായ് കാറുകൾക്ക് വില വർധിക്കും
ഹ്യൂണ്ടായ് കാർ മോഡലുകളുടെ വില വർധിപ്പിക്കാൻ കമ്പനി തീരുമാനമെടുത്തു. 30,000 രൂപവരെ വർധന നടപ്പാക്കാനാണ് തീരുമാനം. ഈയിടെ ലോഞ്ച് ചെയ്ത ക്രെറ്റ എസ്‌യുവി ഒഴികെയുള്ള എല്ലാ മോഡലുകളുടെയും വിലകളിൽ വർധന വരും.
ഒഗസ്റ്റ് 1 മുതൽ വിലവർധന നിലവിൽ വരുമെന്നാണ് അറിയുന്നത്.

നിർമാണച്ചെലവിൽ വന്നിട്ടുള്ള വർധനയാണ് വിലകൾ വർധിപ്പിക്കാൻ തങ്ങളെ നിർബന്ധിതരാക്കിയതെന്ന് അസംസ്കൃതവസ്തുക്കൾക്ക് വലിയതോതിൽ വില വർധിച്ചിട്ടുണ്ടെന്നും ഹ്യൂണ്ടായ് ചൂണ്ടിക്കാട്ടുന്നു. വർധിപ്പിച്ച നിരക്കുകൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല.
ഹ്യൂണ്ടായ് നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന കാറുകൾ
ഇയോൺ, ഗ്രാൻഡ് ഐ10, ഐ10, എലൈറ്റ് ഐ20, ആക്ടിവ് ഐ20, എക്സെന്റ്, വെർണ, ഇലാൻട്ര, സാന്റ ഫെ.


Click it and Unblock the Notifications








