ഹ്യൂണ്ടായിയുടെ 4 മീറ്റർ എസ്‌യുവി തയ്യാറാകുന്നു!
നാല് മീറ്ററിൽ താഴെ നീളം വരുന്ന ഒരു എസ്‌യുവി ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഹ്യൂണ്ടായ് തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചു. കുറച്ചുദിവസങ്ങൾക്കു മുമ്പാണ് ഹ്യൂണ്ടായിയിൽ നിന്ന് ഒരു ചെറു എസ്‌യുവി, ക്രെറ്റ എന്ന പേരിൽ വിപണിയിലെത്തിയത്. പുതിയ വാർത്തകൾ പറയുന്നത് നാല് മീറ്റർ വലിപ്പമുള്ള ഒരു ചെറു എസ്‌യുവി നിർമിക്കാൻ കമ്പനി പ്ലാൻ ചെയ്യുന്നതായാണ്.
എംപിവി സെഗ്മെന്റിലേക്ക് തങ്ങൾ പ്രവേശിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇതിനകം തന്നെ ഹ്യൂണ്ടായ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഫോഡ് ഇക്കോസ്പോർടിന് നേരിട്ടൊരു എതിരാളിയെ എത്തിക്കുകയാണ് ഉദ്ദേശ്യം. എലൈറ്റ് ഐ20 ഹാച്ച്ബാക്കിന്റെ പ്ലാറ്റ്ഫോമിൽ തന്നെയായിരിക്കും ഈ വാഹനത്തിന്റെ നിർമാണം. നാല് മീറ്ററിനു താഴെ വലിപ്പമുള്ള എസ്‌യുവികൾക്കു ലഭിക്കുന്ന നികുതിയിളവ് ഈ വാഹനത്തിന്റെ വിൽപനയിൽ ഗുണം ചെയ്യും.

എലൈറ്റ് ഐ20യിൽ ഉപയോഗിക്കുന്ന അതേ പെട്രോൾ-ഡീസൽ എൻജിനുകൾ തന്നെയായിരിക്കും പുതിയ ചെറു എസ്‌യുവിക്കും കരുത്ത് പകരുക.
ക്രെറ്റ എസ്‌യുവിക്ക് വിപണിയിൽ മികച്ച വരവേൽപാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് കമ്പനിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.


Click it and Unblock the Notifications








