ക്രിക്കറ്റ് ലോകകപ്പിന് ഹ്യൂണ്ടായ് 94 കാറുകള്‍ നല്‍കി

Written By:

ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ നടത്തിപ്പ് ആവശ്യങ്ങള്‍ക്കായി ഹ്യൂണ്ടായ് 94 വാഹനങ്ങള്‍ നല്‍കി. ഐസിസി വേള്‍ഡ് കപ്പ് 2015ന്റെ ഔദ്യോഗിക ഓട്ടോമോട്ടീവ് പങ്കാളിയാണ് ഹ്യൂണ്ടായ്. കമ്പനിയുടെ ന്യൂ സീലന്‍ഡ് വിതരണക്കാരാണ് വാഹനങ്ങള്‍ നല്‍കിയിരിക്കുന്നത്.

സാന്റഫെ, ഐഎക്‌സ്35, ഐമാക്‌സ് വാന്‍, ഐ40 വാഗണ്‍ എന്നീ വാഹനങ്ങളാണ് ഹ്യൂണ്ടായ് നല്‍കിയിട്ടുള്ളത്.

ഫെബ്രുവരി 14നും 29നുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ സംഘാടനത്തില്‍ ഈ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടും.

ഐസിസിയുടെ ഉദ്യോഗസ്ഥരാണ് ഈ കാറുകള്‍ ഉപയോഗിക്കുക. അമ്പയര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് സഞ്ചരിക്കാനുള്ളവയാണ് ഇവ പൊതുവില്‍. ഐമാക്‌സ് വാന്‍ ടീം കാറായും ഉപയോഗിക്കുമെന്നറിയുന്നു.

ന്യൂസീലന്‍ഡിലെ മില്‍ഫോഡ് ബീച്ചില്‍ വെച്ചു നടന്ന ചടങ്ങിലാണ് ഹ്യൂണ്ടായ് ഈ കാറുകള്‍ ഐസിസിക്ക് കൈമാറിയത്.

Cars താരതമ്യപ്പെടുത്തൂ

ഹ്യൂണ്ടായ് ഇയോണ്‍
ഹ്യൂണ്ടായ് ഇയോണ്‍ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #hyundai
English summary
Hyundai New Zealand Supplies 94 Vehicles For Cricket World Cup 2015.
Story first published: Wednesday, February 11, 2015, 15:06 [IST]
Please Wait while comments are loading...

Latest Photos