വരുംതലമുറ ഹ്യൂണ്ടായ് ഇലാൻട്രയെ കാണാം

By Santheep

ഹ്യൂണ്ടായ് ഇലാൻട്രയുടെ പുതിയതലമുറ പതിപ്പിന്റെ ആദ്യ സ്കെച്ച് പുറത്തുവന്നു. ഹ്യൂണ്ടായിയുടെ ഏതൊരു വാഹനത്തെയും പോലെ അതറുന്ന പ്രകടനമാണ് ഡിസൈനിന്റെ കാര്യത്തിൽ പുതിയ ഇലാൻട്ര നടത്തുന്നതെന്നു കാണാം. കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലൂയിഡിക് 2.0 ശിൽപഭാഷയിലാണ് ഈ വാഹനം വരുന്നത്.

പരമ്പരാഗതമായ കാർ ഡിസൈൻ‌ ശൈലികളിൽ നിന്നുള്ള ഹ്യൂണ്ടായിയുടെ തെറ്റി നടപ്പാണ് പുതിയ ഇലാൻട്രയിലൂടെ വെളിവാകുന്നതെന്ന് കമ്പനിയുടെ ഡിസൈനിങ് തലവൻ പീറ്റർ ഷ്രേയർ പറഞ്ഞു. ഇലാൻട്ര ഉൾപെടുന്ന വിഭാഗത്തിൽ മറ്റൊരു കാറിനുമില്ലാത്ത ശിൽപപരമായ മൗലികതയാണ് തങ്ങൾ നൽകിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

Hyundai Next-Gen Elantra Revealed In All-New Sleek Design Sketch

സ്പോർടിനെസ്സ് വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഏറെയും നടത്തിയിരിക്കുന്നതെന്ന് കാണാവുന്നതാണ്. യുവാക്കളെ ആകർഷിക്കാൻ ശേഷിയുള്ള വാഹനങ്ങളാണ് ഇന്ത്യയടക്കമുള്ള വിപണികളിൽ ഏറെയും വിറ്റുപോകുന്നത്.

നിലവിൽ പുറത്തുവന്നിട്ടുള്ള സ്കെച്ച് മാത്രമാണെന്ന് ഓർക്കുക. ഉൽപാദനരൂപം ഇതിനോട് എത്രത്തോളം നീതി പുലർത്തുമെന്ന് കാത്തിരുന്നറിയണം.

Article Published On: Saturday, August 22, 2015, 16:53 [IST]
English summary
Hyundai Next-Gen Elantra Revealed In All-New Sleek Design Sketch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X