എലൈറ്റ് ഐ20 കാത്തിരിപ്പ് കുറയ്ക്കാന്‍ ഉല്‍പാദനം കൂട്ടുന്നു
ഹ്യൂണ്ടായ് എലൈറ്റ് ഐ20 മോഡലിന് വന്‍ സ്വീകരണമാണ് വിപണിയില്‍ ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി മാസത്തിലെ കണക്കുകള്‍ പ്രകാരം പതിനായിരത്തിലധികം എലൈറ്റ് ഐ20 മോഡലുകള്‍ വിറ്റഴിച്ചിട്ടുണ്ട്.
ഈ കാറിന്റെ വില്‍പന ഇനിയും ഉയരാനാണ് സാധ്യത കാമുന്നത്. ഈയിടെ വിപമിയിലെത്തിയ ഐ20 ആക്ടിവ് ക്രോസ്സോവര്‍ മോഡലിന്റെ സാന്നിധ്യവും എലൈറ്റിന്റെ വില്‍പന വര്‍ധിപ്പിക്കാന്‍ സഹായകമാകും. നിലവില്‍ 10,000 എലൈറ്റ് മോഡലുകള്‍ നിര്‍മിക്കാനുള്ള സന്നാഹമേ കമ്പനിക്കുള്ളൂ. ഇത് വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഹ്യൂണ്ടായ് എന്നറിയുന്നു.
കാത്തിരിപ്പു സമയം കുറച്ചുകൊണ്ടു വരിക എന്നതാണ് ലക്ഷ്യം. ഇതുവരെ വിപണിയില്‍ 1 ലക്ഷത്തോളം എലൈറ്റ് ഐ20 മോഡലുകള്‍ വിറ്റഴിച്ചിട്ടുണ്ട്.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ ചേര്‍ത്ത് എലീറ്റ് ഐ20 വിപണിയില്‍ ലഭിക്കുന്നുണ്ട്. 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റേത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു കൂടെ. 1.4 ലിറ്റര്‍ ശേഷിയുള്ള സിആര്‍ഡിഐ ഡീസല്‍ എന്‍ഡജിനാണ് മറ്റൊന്ന്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നു.
പൂന്തോ ഇവോ ഹാച്ച്ബാക്ക്, ഫോക്‌സ്‌വാഗണ്‍ പോളോ റെയ്ഞ്ച് വാഹനങ്ങള്‍ എന്നിവയൊക്കെ എലൈറ്റ് ഐ20യുടെ എതിരാളികളായിട്ടു വരും. വരാനിരിക്കും ഹോണ്ട ജാസ്സിനെയും ഈ ഗണത്തിലുള്‍പെടുത്താം.
ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലാണ് പുതുക്കിയ ഐ20ക്കുള്ളത്. വലിപ്പമേറിയ ഈ ഗ്രില്‍ വാഹനത്തിന്റെ ബോള്‍ഡ്‌നെസ്സ് വര്‍ധിപ്പിക്കുന്നു. രണ്ട് ഹെഡ്‌ലാമ്പുകളെയും ബന്ധിപ്പിച്ചു നീങ്ങുന്ന ഒരു പട്ടയില്‍ ഹ്യൂണ്ടായ് ലോഗോ ഇടം പിടിച്ചിരിക്കുന്നതായി കാണാം. ഫ്‌ലൂയിഡിക് ശില്‍പശൈലിയുടെ ഏറ്റവും പുതിയ പതിപ്പാണ് 2015 ഹ്യൂണ്ടായ് ഐ20യില്‍ കാണാനാവുക.


Click it and Unblock the Notifications








