ഹ്യൂണ്ടായ് സൊനാറ്റ ഇന്ത്യയില്‍നിന്നും പിന്‍വലിച്ചു
ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഹ്യൂണ്ടായ് സൊനാറ്റ സെഡാന്‍ പിന്‍വലിച്ചു. തൃപ്തികരമായ വില്‍പനയില്ലാത്തതാണ് വാഹനം പിന്‍വലിക്കാന്‍ കാരണമെന്നാണ് അറിയുന്നത്.
പ്രീമിയം വാഹനവിഭാഗത്തില്‍ ഇടംപിടിക്കുന്ന സൊനാറ്റ സെഡാന്‍ ഇന്ത്യയിലെ വിപണിസാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് പിന്‍വലിയുന്നത്. സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട കാമ്രി, ഫോക്‌സ്‌വാഗണ്‍ ജെറ്റ തുടങ്ങിയ വാഹനങ്ങളാണ് സൊനാറ്റയ്ക്ക് എതിരാളികളായിട്ടുള്ളത്.

ഫോക്‌സ്‌വാഗണ്‍, സ്‌കോഡ തുടങ്ങിയ മറ്റു കാര്‍ നിര്‍മാതാക്കള്‍ക്കുള്ള പ്രതിച്ഛായ പ്രീമിയം കാറുകള്‍ വിറ്റഴിക്കാന്‍ അവരെ സഹായിക്കുന്നുണ്ട്. ചെറുകാര്‍ നിര്‍മാതാവ് എന്ന നിലയിലാണ് ഹ്യൂണ്ടായിയെ ഇന്ത്യന്‍ വിപണി അറിയുന്നത്. ഇക്കാരണത്താല്‍ തന്നെ പ്രീമിയം നിലവാരത്തിലുള്ള ഒരു കാറിനായി ആരും ഹ്യൂണ്ടായിയെ സമീപിക്കുന്നില്ല.
സൊനാറ്റയുടെ രണ്ട് മോഡലുകളാണ് ഹ്യൂണ്ടായ് ഇന്ത്യയില്‍ വിറ്റഴിച്ചിരുന്നത്. 18,74,839 രൂപയാണ് വാഹനത്തിന്റെ തുടക്കവില. മാന്വല്‍ ഗിയര്‍ബോക്‌സിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലും ഈ വാഹനം ലഭ്യമാക്കുന്നുണ്ടായിരുന്നു ഹ്യൂണ്ടായ്.


Click it and Unblock the Notifications








