പുതിയ ഹ്യൂണ്ടായ് സാന്റ ഫെ അവതരിപ്പിച്ചു
ഹ്യൂണ്ടായിയുടെ സാന്റ ഫെ എസ്‌യുവിക്ക് പുതുക്കിയ പതിപ്പ് വിപണിയിലെത്തി. കൊറിയല്‍ വിപണിയിലാണ് ഇപ്പോള്‍ ഈ പുതുക്കല്‍ അവതരിപ്പിച്ചിരിക്കുന്നത്. അധികം താമസിക്കാതെ ഇത് ഇന്ത്യയിലേക്കും എത്തിച്ചേരും.
രാജ്യത്തെ വിപണിയില്‍ ഹ്യൂണ്ടായ് വില്‍ക്കുന്ന ഏക എസ്‌യുവി മോഡലാണ് സാന്റ ഫെ.
ഫ്രണ്ട്, റിയര്‍ ബംപറുകളില്‍ ഡിസൈന്‍ മാറ്റം വരുത്തിയിട്ടുണ്ട് പുതിയ സാന്റ ഫെയില്‍. ക്രോമിയത്തിന്റെ ധാരാളിത്തം നിറഞ്ഞ ഉപയോഗമാണ് മറ്റൊരു കാര്യം. എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പുകള്‍ എന്നിവയും പുതിയതാണ്.

പുതിയ സാന്റ ഫെയില്‍ പനോരമിക് സണ്‍റൂഫ് ഓപ്ഷണലായി ചേര്‍ത്തിട്ടുണ്ട്. 18 ഇഞ്ചിനും 19 ഇഞ്ചിനും ഇടയില്‍ വലിപ്പമുള്ള അലോയ് വാലുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.
ഡാഷ്‌ബോര്‍ഡ് ഡിസൈന്‍ പുതുക്കിയിട്ടുണ്ട് 2015 സാന്റ ഫെ മോഡലില്‍. ജെബിഎല്‍ സറൗണ്ട് മ്യൂസിക് സിസ്റ്റം ചേര്‍ത്തിരിക്കുന്നു. സ്മാര്‍ട് ഹൈബീം അസിസ്റ്റ്, ഓട്ടോണമസ് ബ്രേക്കിങ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും വാഹനത്തിലുണ്ട്.


Click it and Unblock the Notifications