പുതിയ ഹ്യൂണ്ടായ് വെര്‍ണ ഫെബ്രുവര് 18ന് എത്തും

Written By:

ഹ്യൂണ്ടായ് വെര്‍ണയുടെ പുതുക്കിയ മുഖം ഇന്ത്യന്‍ വിപണിയില്‍ ഫെബ്രുവരി 18ന് എത്തിച്ചേരും. ഇത് ഈ മോഡലിന്റെ നാലാം തലമുറ പതിപ്പാണ്. 4എസ് വെര്‍ണ ഫ്‌ലൂയിഡിക് എന്നാണ് ഈ മോഡല്‍ അറിയപ്പെടുക.

4എസ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് സേഫ്റ്റി, സ്റ്റൈല്‍, സ്പീഡ്, സൊഫിസ്റ്റികേഷന്‍ എന്നീ നാലു കാര്യങ്ങളാണ്. പുതിയ വാഹനത്തിന്റെ നിര്‍മാണത്തില്‍ ഹ്യൂണ്ടായ് പ്രത്യേകം ശ്രദ്ധ വെച്ച കാര്യങ്ങളാണിവ.

ഫ്‌ലൂയിഡിക് ശില്‍പശൈലിയുടെ പുതിയ പതിപ്പാണ് ഈ വെര്‍ണ മോഡലില്‍ കാണാന്‍ കഴിയുക. ഡിസൈനില്‍ വന്‍തോതിലുള്ള മാറ്റങ്ങള്‍ വാഹനത്തില്‍ വന്നിട്ടുണ്ട്.

രണ്ട് പെട്രോള്‍ എന്‍ജിനും രണ്ട് ഡീസല്‍ എന്‍ജിനുമാണ് വാഹനത്തില്‍ ചേര്‍ത്തിട്ടുള്ളത്.

കൂടുതല്‍... #hyundai verna #hyundai
English summary
Hyundai Verna Facelift Launching In India On 18th February, 2015.
Story first published: Saturday, February 14, 2015, 14:34 [IST]
Please Wait while comments are loading...

Latest Photos