പുതുക്കിയ ഹ്യൂണ്ടായ് വെര്‍ണ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു
ഹ്യൂണ്ടായ് വെര്‍ണ സെഡാന്‍ ഇന്ത്ന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. വെര്‍ണ 4എസ് ഫ്‌ലൂയിഡിക്, എന്നാണ് പുതിയ വെര്‍ണയെ വിളിക്കേണ്ടത്. '4എസ്' എന്ന പ്രയോഗത്തിന് അര്‍ഥം ഇപ്രകാരം വിശദീകരിക്കപ്പെടുന്നു: സ്റ്റൈല്‍, സേഫ്റ്റി, സ്പീഡ്, സോഫിസ്റ്റികേഷന്‍!
ഹ്യൂണ്ടായിയുടെ ഏറ്റവും പുതിയ ഫ്‌ലൂയിഡിക് ശില്‍പശൈലിയിലാണ് ഈ വാഹനം വരുന്നത്.

താളുകളിലൂടെ നീങ്ങുക.

പെട്രോള്‍ പതിപ്പിന്റെ വിലകള്‍
- ഹ്യൂണ്ടായ് വെര്‍ണ 1.4 - 7.74 ലക്ഷം
- ഹ്യൂണ്ടായ് വെര്‍ണ 1.6 എസ് - 8.85 ലക്ഷം
- ഹ്യൂണ്ടായ് വെര്‍ണ 1.6എസ് (ഓപ്ഷണല്‍)9.38 ലക്ഷം
- ഹ്യൂണ്ടായ് വെര്‍ണ 1.6 എസ് (ഓപ്ഷണല്‍) ഓട്ടോമാറ്റിക് 10.11 ലക്ഷം
- ഹ്യൂണ്ടായ് വെര്‍ണ 1.6 എസ്എക്‌സ് 10.15 ലക്ഷം

ഹ്യൂണ്ടായ് വെര്‍ണ 1.4 - 8.94 ലക്ഷം
ഹ്യൂണ്ടായ് വെര്‍ണ 1.6 എസ് - 10 ലക്ഷം
ഹ്യൂണ്ടായ് വെര്‍ണ 1.6 എസ് (ഓപ്ഷണല്‍) - 10.59 ലക്ഷം
ഹ്യൂണ്ടായ് വെര്‍ണ 1.6 എസ്എക്‌സ് - 11.46 ലക്ഷം
ഹ്യൂണ്ടായ് വെര്‍ണ 1.6 എസ്എക്‌സ് ഓട്ടോമാറ്റിക് - 12.19 ലക്ഷം

പെട്രോള്‍ എന്‍ജിന്‍ സവിശേഷതകള്‍
രണ്ട് പെട്രോള്‍ എന്‍ജിനുകളുണ്ട് വെര്‍ണയ്ക്ക്. 1.4 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് അവയിലൊന്ന്. 106 കുതിരശക്തി പകരുന്നുണ്ട് ഈ എന്‍ജിന്‍. 135 എന്‍എം ചക്രവീര്യമാണ് എന്‍ജിനുള്ളത്. 1.6 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് മറ്റൊന്ന്. 122 കുതിരശക്തിയും 155 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു.

ഡീസല്‍ എന്‍ജിന്‍ സവിശേഷതകള്‍
രണ്ട് ഡീസല്‍ എന്‍ജിനുകളുണ്ട് വെര്‍ണയ്ക്ക്. ഇവയിലൊന്ന് 1.4 ലിറ്റര്‍ ശേഷിയുള്ളതാണ്. 89 കുതിരശക്തി പകരുന്നുണ്ട് ഈ എന്‍ജിന്‍. 224 എന്‍എം ചക്രവീര്യവും എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു. 1.6 ലിറ്റര്‍ ശേഷിയുള്ളതാണ് മറ്റൊരു എന്‍ജിന്‍. 127 കുതിരശക്തിയും 260 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു.

വെര്‍ണ ഫീച്ചറുകള്‍
ഇലക്ട്രോ ക്രോമിക് മിററുകളാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. റിയര്‍ പാര്‍ക്കിങ് അസിസ്റ്റ് സുരക്ഷാ സംവിധാനങ്ങളിലൊന്നാണ്. ഫുള്‍ ഓട്ടോ എയര്‍ കണ്ടീഷനിങ്, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഹെഡ്‌ലാമ്പ് എസ്‌കോര്‍ട്ട് സന്നാഹം, ഇംപാക്ട് സെന്‍സിങ് ഡോര്‍ അണ്‍ലോക്ക്, ആന്റി പിച്ച് പവര്‍ വിന്‍ഡോ, പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

സുരക്ഷാസംവിധാനങ്ങള്‍
എബിഎസ്, ഇബിഡി, എയര്‍ബാഗുകള്‍, റിയര്‍വ്യൂ കാമറ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്.


Click it and Unblock the Notifications








