ഇന്ത്യ ഹോണ്ടയുടെ ഘടകഭാഗ കയറ്റുമതികേന്ദ്രമാകും!
ജാപ്പനീസ് കാർനിർമാതാവായ ഹോണ്ട ഇന്ത്യയെ തങ്ങളുടെ ഘടകഭാഗങ്ങളുടെ കയറ്റുമതി കേന്ദ്രമാക്കാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിർമാണച്ചെലവുകൾ കുറവാണെന്നതാണ് കമ്പനിയെ ഈ നടപടിക്ക് പ്രേരിപ്പിക്കുന്നത്. കൂടാതെ, ഇന്ത്യയിൽ കാറുകൾ നിർമിച്ച് വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഹോണ്ട ആലോചിക്കുന്നുണ്ട്. നിലവിൽ ഫോഡ്, നിസ്സാൻ ബ്രാൻഡുകൾ ഈ വഴിക്ക് വിജയകരമായി മുന്നേറുന്നുണ്ട്.
2014-2015 കാലയളവിൽ ഹോണ്ട 722 കോടി രൂപയുടെ ഓട്ടോ ഘടകഭാഗങ്ങൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തിട്ടുണ്ട്. ഇത് ഇനിയും വർധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. കയറ്റുമതി 50 ശതമാനംകണ്ട് വർധിപ്പിച്ച് 1,100 കോടിയിലേക്ക് എത്തിക്കുക എന്നതാണ് ഉദ്ദേശ്യം.

യുഎസ്, ചൈന, കാനഡ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയാണ് തുടക്കത്തിൽ വർധിപ്പിക്കുക. ക്രമേണ കൂടുതൽ വിദേശനാടുകളിലേക്ക് ഘടകഭാഗങ്ങൾ കയറ്റുമതി ചെയ്യും.
ഇന്ത്യയിൽ നിന്നുള്ള ഹോണ്ടയുടെ ഘടകഭാഗ കയറ്റുമതിയിൽ കുത്തനെയുള്ള വളർച്ച സംഭവിച്ചിട്ടുണ്ട് പോയ വർഷങ്ങളിൽ. തായ്‌ലൻഡ്, ജപ്പാൻ, മലേഷ്യ, യുകെ, വിയറ്റ്നാം, ബ്രസീൽ, മെക്സികോ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലേക്കാണ് നിലവിൽ ഹോണ്ട കയറ്റുമതി നടത്തുന്നത്.


Click it and Unblock the Notifications