സാര്‍ക്ക് രാജ്യങ്ങളുമായി നിര്‍ണായകമായ കരാര്‍ ഒപ്പുവെച്ചു

By Santheep

സാര്‍ക്ക് രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവരുമായി തന്ത്രപ്രധാനമായ ഒരു കരാറിലാണ് ഇന്ത്യ ഒപ്പുവെച്ചിരിക്കുന്നത്. മേഖലയ്ക്കാകെ ഗുണം ചെയ്യുന്ന വിധത്തില്‍ സ്വതന്ത്രമായ ചരക്കുനീക്കങ്ങളും ജനങ്ങളുടെ അതിര്‍ത്തി കടന്നുള്ള യാത്രകളും അനുവദിക്കുക എന്നതാണ് ഈ കരാറിന്റെ അടിസ്ഥാന ഉദ്ദേശ്യം.

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ കരാര്‍ ഒപ്പുവെച്ചത്.

പുതിയ റോഡുകള്‍ നിര്‍മിക്കുന്നതും നിലവിലുള്ള റോഡുകള്‍ പുതുക്കുന്നതുമെല്ലാം ഈ കരാറിന്റെ ഭാഗമാണ്. മികച്ച ആശയവിനിമയ ഉപാധികളും ഈ മേഖലയില്‍ കൊണ്ടുവരും.

India Signs Motor Vehicle Pact With Three SAARC Nations

സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള കച്ചവടബന്ധങ്ങള്‍ കൂടുതല്‍ ഉറപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ഉദ്ദേശ്യം. ചൈനയ്ക്ക് മേഖലയിലുള്ള താല്‍പര്യങ്ങളെ ഫലപ്രദമായി നേരിടാന്‍ ഇതുവഴി സാധിക്കുമെന്ന് ഇന്ത്യ കരുതുന്നു.

പുതിയ കരാര്‍ ക്രമേണ കൂടുതല്‍ ഉദാരമാക്കപ്പെടുമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. എല്ലാത്തരം വാഹനങ്ങള്‍ക്കും അതിര്‍ത്തികള്‍ കടന്ന് യഥേഷ്ടം സംഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.

More from DriveSpark

Article Published On: Tuesday, June 16, 2015, 17:04 [IST]
English summary
India Signs Motor Vehicle Pact With Three SAARC Nations.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X