ജിപ്സിയുടെ കാലം കഴിഞ്ഞിട്ടില്ല: പട്ടാളം പുതിയ ഓർഡർ നൽകി
മാരുതി സുസൂക്കി ജിപ്സി മോഡലുകൾ ഇന്ന് നിലനിൽക്കുന്നത് ഇന്ത്യൻ ആർമിയുടെ ഓർഡറുകളെ ആശ്രയിച്ചാണ്. മികച്ച പ്രകടനശേഷിയുള്ള ഈ ചെറുവാഹനത്തിൽ ഇന്ത്യൻ പട്ടാളം അർപിക്കുന്ന വിശ്വാസം വളരെ വലുതാണ്.
ഇക്കഴിഞ്ഞയാഴ്ചയിൽ പുറത്തുവന്ന ചില വാർത്തകൾ ഈ വാഹനത്തിന്റെ ആർമിയിലെ ഭാവിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. ടാറ്റയുടെയും മഹീന്ദ്രയുടെയും ചില മോഡലുകളിലേക്ക് ഇന്ത്യൻ ആർമി മാറുന്നുവെന്നുവെന്നും ജിപ്സിക്കുവേണ്ട ഇനി ഓർഡറുകൾ ചെല്ലില്ലെന്നുമെല്ലാം സുചിപ്പിക്കുന്നതായിരുന്നു വാർത്ത. എന്നാൽ ഇത് ശരിയല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ജിപ്സി മോഡലുകൾക്കുവേണ്ടി പുതിയ ഓർഡർ നൽകിയിരിക്കുകയാണ് ഇന്ത്യൻ ആർമി. 2,071 യൂണിറ്റാണ് ആർമിക്ക് വേണ്ടത്. ഈ ഡീലിലൂടെ മാരുതി സുസൂക്കിക്ക് ലഭിക്കാൻ പോകുന്നത് 125 കോടി രൂപയാണ്.
പട്ടാളത്തിന്റെ ആവശ്യങ്ങൾക്കായി പ്രത്യേകം മോഡിഫൈ ചെയ്ത ജിപ്സി മോഡലുകളാണ് മാരുതി നൽകുന്നത്.


Click it and Unblock the Notifications