എല്ലാ ഡീസൽ വാഹനങ്ങളും പരിശോധിക്കും

By Santheep

അമേരിക്കയിൽ എമിഷൻ വകുപ്പുദ്യോഗസ്ഥരെ ഫോക്സ്‌വാഗൺ കബളിപ്പിച്ച സംഭവം നിരവധി രാജ്യങ്ങളിലെ കാർവിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഡീസൽ കാറുകളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നതിന് ഈ സംഭവം കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ എല്ലാ ഡീസൽ‌ കാറുകളുടെയും എമിഷൻ നില പരിശോധിക്കേണ്ടതാണെന്ന നിലപാടിലാണ് ഇന്ത്യ. ഫോക്സ്‌വാഗൺ ചെയ്തതിനു സമാനമായ തട്ടിപ്പുകൾ പല കാർനിർമാതാക്കളും ചെയ്തുവരുന്നുണ്ടെന്ന് പൊതുവിൽ സംസാരമുണ്ട്. ഈ ഊഹങ്ങളുടെ കൂടി വെളിച്ചത്തിലാണ് എല്ലാ കാർനിർമാതാക്കളുടെയും ഡീസൽ മോഡലുകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിലപാട് പല രാജ്യങ്ങളും എടുത്തിട്ടുള്ളത്. ഇന്ത്യയുടെ ഇതേവഴിക്കാണ് ചിന്തിക്കുന്നത്.

ഘനവ്യവസായ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറിയായ അംബുജ് ശർമയാണ് അന്വേഷണത്തിന്റെ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നടപ്പുമാസം അവസാനം മുതൽ എല്ലാ പാസഞ്ചർ വാഹനങ്ങളും ടെസ്റ്റ് ചെയ്യുന്ന പരിപാടിക്ക് തുടക്കമാകുമെന്നും അദ്ദേഹം അറിയിച്ചു.

Indian Government To Investigate All Diesel Vehicles Over Emissions Scandal

Article Published On: Thursday, December 3, 2015, 17:59 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X