ഫോര്‍ച്യൂണറിനെ വെല്ലാന്‍ ഇസുസു എംയു-എക്‌സ് എസ്‌യുവി വരുന്നു?
ഇസുസു മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചിട്ട് നാലുകളായി. വിപണിയില്‍ പതുക്കെ കാലുറപ്പിക്കുക എന്ന നയമാണ് ഇസുസു സ്വീകരിച്ചിട്ടുള്ളത്. കേരളത്തില്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇസുസു ഡീലര്‍ഷിപ്പുകളുണ്ട്.
പുതിയ വാര്‍ത്തകള്‍ പറയുന്നത് ഇസുസുവിന്റെ എംയു എക്‌സ് എസ്‌യുവി ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ്. ഇന്ത്യയില്‍ ഫോര്‍ച്യൂണര്‍ അടക്കമുള്ള എതിരാളികളാണ് ഇസുസുവിന്റെ പുതിയ വാഹനത്തിനുള്ളത്. താഴെ കൂടുതല്‍ വായിക്കാം.

താളുകളിലൂടെ നീങ്ങുക.

ഇന്ത്യയുടെ സാഹചര്യങ്ങള്‍ക്ക് യോജിക്കുന്ന വിധത്തില്‍ ചെറിയ ചില മാറ്റങ്ങളോടെയായിരിക്കും ഇസുസു എംയു-എക്‌സ് എസ്‌യുവി വിപണിയിലെത്തുക. ഇതിനകം തന്നെ ഈ വാഹനത്തെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലെത്തിച്ചുണ്ട്.

ഈ സെഗ്മെന്റില്‍ വലിയ സാധ്യതയുണ്ടെങ്കിലും രാജ്യത്തു തന്നെ അസംബ്ള്‍ ചെയ്യാനെങ്കിലും സാധിക്കണം. വിദേശത്ത് പൂര്‍ണമായും നിര്‍മിച്ച് ഇന്ത്യയില്‍ കൊണ്ടുവന്ന് വില്‍ക്കുന്നത് തന്ത്രപരമല്ല. ഇത്തരം പ്രശ്‌നങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും വാഹനത്തിന്റെ ഇന്ത്യന്‍ ലോഞ്ച് തീരുമാനിക്കപ്പെടുക.

ഇന്ത്യയില്‍ 2.5 ലിറ്റര്‍ ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനായിരിക്കും എത്തിച്ചേരുക. 134 കുതിരശക്തിയും 320 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ക്കുക.

20 ലക്ഷത്തിന്റെ പരിസരത്തിലായിരിക്കും എംയു എക്‌സ് എസ്‌യുവിയുടെ വിലയിടല്‍ എന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ഫോഡ് എന്‍ഡീവര്‍, ഹ്യൂണ്ടായ് സാന്റ ഫെ, മിത്സുബിഷി പജീറോ സ്‌പോര്‍ട്, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ വാഹനങ്ങളായിരിക്കും എംയു എക്‌സ് എസ്‌യുവിയുടെ എതിരാളികള്‍.


Click it and Unblock the Notifications








