ജാഗ്വറിന്റെ ആദ്യ പെർഫോമൻസ് ക്രോസ്സോവർ വരുന്നു
ജാഗ്വറിൽ നിന്നുള്ള പുതിയ ക്രോസ്സോവർ എഫ് പേസ് മോഡലിന്റെ ആഗോള വിപണിപ്രവേശം സെപ്തംബർ 14ന് നടക്കും. ജാഗ്വറിന്റെ സി എക്സ്17 കൺസെപ്റ്റിനെ ആധാരമാക്കിയാണ് ഈ വാഹനം നിർമിച്ചിരിക്കുന്നത്.
വിപണിപ്രവേശത്തിനു മുമ്പായി എഫ് പേസ് മോഡലിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട് കമ്പനി. ജാഗ്വറിന്റെ 80ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് എഫ് പേസ് വിപണി പിടിക്കുന്നതെന്ന് പറയാവുന്നതാണ്.

അത്യാധുനികമായ സാങ്കേതികതകളിലേക്ക് ജാഗ്വർ നീങ്ങുന്നതിന്റെ ഭാഗമായിട്ടാണ് എക്സ് പേസ് വരുന്നത്. നേരത്തെ എക്സ്ഇ, എക്സ്എഫ് എന്നീ മോഡലുകൾ തുറന്നിട്ട വാതിലുകളിലൂടെയാണ് എക്സ് പേസും വരുന്നത്. ഒപ്പം പുതിയ ചില സാങ്കേതികമുന്നേറ്റങ്ങളും ഈ വാഹനം നടത്തിയിരിക്കുന്നു.
ജാഗ്വറിൽ നിന്നുള്ള ആദ്യത്തെ പെർഫോമൻസ് ക്രോസ്സോവറാണ് എക്സ് പേസ്. അലൂമിനിയത്തിൽ നിർമിച്ചതാണ് വാഹനത്തിന്റെ ബോഡി. യുകെയിലെ സോലിഹൂളിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് വാഹനത്തിന്റെ നിർമാണം.


Click it and Unblock the Notifications








