ടാറ്റയുടെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വൈദ്യുതി കാര്‍ ഉണ്ടാക്കുന്നു
ടാറ്റ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കമ്പനിയായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ലോകത്തിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്ന പരിപാടികളില്‍ മുഴുകിയ കാലമാണിത്. ഭാവിയുടെ ഇന്ധനമായാണ് വൈദ്യുതിയെ കാര്‍നിര്‍മാതാക്കള്‍ മനസ്സിലാക്കുന്നത്.
ഇലക്ട്രിക് കാറുകള്‍ ഓസ്ട്രിയയില്‍ നിര്‍മിക്കാനാണ് ജാഗ്വറിന്റെ പദ്ധതി.

ജാഗ്വറിന്റെ നീക്കങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരിക്കാന്‍ സാധിച്ചിട്ടില്ല. സമ്പൂര്‍ണ ഇലക്ട്രിക് കാറാണോ നിര്‍മിക്കാനുദ്ദേശിക്കുന്നത് എന്നാണ് ഇനി അറിയേണ്ടതായിട്ടുള്ളത്. ഹൈബ്രിഡ് വാഹനം നിര്‍മിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതിനായി ഓസ്ട്രിയയിലെ ഒരു ജാഗ്വര്‍ പ്ലാന്റിന്റെ വലിപ്പം കൂട്ടുന്ന പ്രവൃത്തി നടക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്ലാന്റില്‍ ഇലക്ട്രിക് കാര്‍ നിര്‍മാണത്തിനാവശ്യമായ സാങ്കേതികതകളും കൂട്ടിച്ചേര്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Click it and Unblock the Notifications








