മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പുറത്തുനിന്നു നിയന്ത്രിക്കാവുന്ന കാര്‍!

By Santheep

റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട് അവതരിപ്പിച്ചു. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വികസിപ്പിച്ചെടുത്ത ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് കാറിനെ നിയന്ത്രിക്കാന്‍ കഴിയുക.

കാര്‍വിപണിയില്‍ വിപ്ലവം തന്നെ സൃഷ്ടിക്കാനിടയുള്ള ഈ ആപ്ലിക്കേഷനെ അടുത്തറിയാം താഴെ.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പുറത്തുനിന്നു നിയന്ത്രിക്കാവുന്ന കാര്‍!

കാറിന്റെ സ്റ്റീയറിങ് നിയന്ത്രിക്കാനും ആക്‌സിലറേഷന്‍, ബ്രേക്കിങ്, ഗിയര്‍ ഷിഫ്റ്റിങ് തുടങ്ങിയവയെല്ലാം നടത്താനും ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ സാധിക്കും.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പുറത്തുനിന്നു നിയന്ത്രിക്കാവുന്ന കാര്‍!

അത്യാവശ്യ ഘട്ടങ്ങളില്‍ കാറിനു പുറത്തുനിന്ന് നിയന്ത്രിക്കാന്‍ ഡ്രൈവറെ സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷന്‍. മോശപ്പെട്ട റോഡുകളിലും മറ്റും ഈ ആപ്ലിക്കേഷന്‍ ഏറെ സഹായകമാകും. ദുര്‍ഘടം പിടിച്ച ഗാട്ട് റോഡുകളില്‍ തടി കേടാക്കാതെ കാറിനെ പുറത്തുനിന്ന് നിയന്ത്രിക്കാന്‍ സാധിക്കുമെന്നതിനാല്‍ ജാഗ്വറിന്റെ ആപ്ലിക്കേഷന്‍ വന്‍ വിപ്ലവം തന്നെയാണ് സൃഷ്ടിക്കുക.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പുറത്തുനിന്നു നിയന്ത്രിക്കാവുന്ന കാര്‍!

കൃത്യമായി പാര്‍ക്ക് ചെയ്യാന്‍ പലര്‍ക്കും പ്രയാസമാണ്. കാറിനകത്തിരുന്ന് കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നം. ഈ പ്രശ്‌നമാണ് ആപ്ലിക്കേഷന്‍ വഴി പരിഹരിക്കപ്പെടുന്നത്. കാര്‍ പാര്‍ക്ക് ചെയ്തിടത്തേക്ക് ചെല്ലാന്‍ പറ്റാത്ത തരത്തിലുള്ള അപകട സാഹചര്യങ്ങളുണ്ടെങ്കിലും ഈ ആപ്ലിക്കേഷന്‍ സഹായകമാകും.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പുറത്തുനിന്നു നിയന്ത്രിക്കാവുന്ന കാര്‍!

കൃത്യമായി വാഹനത്തെ പൊസിഷന്‍ ചെയ്യാനുള്ള സന്നാഹങ്ങളുണ്ട് ആപ്ലിക്കേഷനില്‍. ബ്രേക്കിങ് അടക്കമുള്ള പ്രവൃത്തികള്‍ കൃത്യമായി പ്ലാന്‍ ചെയ്യാന്‍ സാധിക്കും.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പുറത്തുനിന്നു നിയന്ത്രിക്കാവുന്ന കാര്‍!

ഈ ആപ്ലിക്കേഷന്‍ പക്ഷേ, വാഹനത്തില്‍ നിന്ന് ഒരുപാട് ദൂരെയൊന്നും നിന്ന് ഉപയോഗിക്കാന്‍ സാധിക്കില്ല. വാഹനത്തിന്റെ പത്ത് മീറ്റര്‍ പരിസരത്തില്‍ മാത്രമേ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പുറത്തുനിന്നു നിയന്ത്രിക്കാവുന്ന കാര്‍!

ഭാവിയില്‍ ഓട്ടോണമസ് കാറുകള്‍ നിര്‍മിക്കാനുള്ള ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ പദ്ധതികള്‍ കൂടിയാണ് പുതിയ ആപ്ലിക്കേഷന്റെ രംഗപ്രവേശത്തോടെ വെളിപ്പെടുന്നത്. അധികം താമസിക്കാതെ തന്നെ ഇത്തരം പദ്ധതികളിലേക്ക് ടാറ്റ ഉടമസ്ഥതയിലുള്ള ഈ ബ്രിട്ടീഷ് കമ്പനി നീങ്ങുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, June 16, 2015, 17:45 [IST]
English summary
Jaguar Land Rover’s Remote Controlled Range Rover.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X