1 ദശലക്ഷം ഡോളറിന്റെ ജെസിബി വാഹനങ്ങള്‍ നേപ്പാളിലേക്ക്

Written By:

നേപ്പാളിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ നടന്നുവരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ജെസിവബി രംഗത്ത്. ഏതാണ്ട് 1 മില്യണ്‍ ഡോളര്‍ വിലവരുന്ന ഇലക്ട്രിക്കല്‍ പവര്‍ ജനറേറ്ററുകളും ഡിഗ്ഗറുകളുമാണ് ജെസിബി സംഭാവന ചെയ്യുന്നത്.

ഇതിനകം തന്നെ നേപ്പാള്‍ ആര്‍മിക്ക് ജെസിബിയില്‍ നിന്ന് 10 ലോഡറുകള്‍ ലഭിച്ചുകഴിഞ്ഞു.

JCB Announce Digger Donation Worth USD 1 Million To Quake Zone

തങ്ങളാലാവും വിധം നേപ്പാള്‍ സര്‍ക്കാരിനെ സഹായിക്കുമെന്ന് ജെസിബി ചെയര്‍മാന്‍ ലോര്‍ഡ് ബാംഫോര്‍ഡ് അറിയിച്ചു.

ജെസിബിയില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ പവര്‍ ജനറേറ്ററുകള്‍ നേപ്പാളിലേക്ക് അയച്ചു കഴിഞ്ഞതായി കമ്പനി അറിയിച്ചു.

പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുന്നയിടങ്ങളില്‍ എപ്പോഴും സഹായഹസ്തവുമായി എത്താറുണ്ട് ജെസിബി. 2013ല്‍ ഫിലപ്പൈനിലെ ടൈഫൂണ്‍ ഹൈയാന്‍ കെടുതിയില്‍ 5 ലക്ഷം യുഎസ് ഡോളര്‍ വിലവരുന്ന വാഹനങ്ങളും ഉപകരണങ്ങളും കമ്പനി എത്തിച്ചിരുന്നു.

കൂടുതല്‍... #jcb
English summary
JCB Announce Digger Donation Worth USD 1 Million To Quake Zone.
Story first published: Thursday, April 30, 2015, 10:52 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark