ജീപ്പ് ഇന്ത്യയില്‍ 15 ഡീലര്‍ഷിപ്പ് തുറക്കും

By Santheep

ജീപ്പ് ബ്രാന്‍ഡിന്റെ ഇന്ത്യാ പ്രവേശത്തെക്കുറിച്ച് ഏറെ നാളുകളായി നമ്മള്‍ എഴുതിയും വായിച്ചുമിരിക്കുന്നു. 2013ല്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പിന്നീടത് 2014ല്‍ സംഭവിക്കുമെന്നും കേട്ടുതുടങ്ങി. ഫിയറ്റ് ഗ്രൂപ്പിന്റെ ലയനവുമായി ബന്ധപ്പെട്ട് നടന്ന ചില നിയമപരമായ പ്രശ്‌നങ്ങള്‍ മൂലം ബ്രാന്‍ഡിന്റെ ഇന്ത്യാ പ്രവേശം ആലോചിച്ച നേരത്തൊന്നും നടത്താന്‍ കമ്പനിക്ക് സാധിച്ചില്ല. 2015ല്‍ ജീപ്പ് വരുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. രഗാജ്യത്തെമ്പാടുമായി പതിനഞ്ചോളം ഡീലര്‍ഷിപ്പുകള്‍ തുറക്കാനുള്ള പരിപാടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളില്‍ മാത്രമായിരിക്കും ജീപ്പ് ഡീലര്‍ഷിപ്പുകള്‍ തുറക്കുക. പ്രീമിയം നിലവാരത്തിലുള്ള ക്രൈസ്‌ലര്‍ ജീപ്പ് മോഡലുകള്‍ക്ക് ഡിമാന്‍ഡ് മെട്രോ നഗരങ്ങളിലായിരിക്കും കാര്യമായി ഉണ്ടാവുക.

ഈ ഷോറൂമുകള്‍ ജീപ്പ് മോഡലുകള്‍ക്ക് പ്രത്യേകമായിട്ടാണ് നിര്‍മിക്കുക. ഫിയറ്റ് ബ്രാന്‍ഡില്‍ നിന്ന് തികച്ചും വേറിട്ടുനില്‍ക്കുന്ന സ്ഥാപനമായിരിക്കുമിത്.

ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങാനും ജീപ്പിന് പദ്ധതിയുണ്ട്. എന്നാല്‍ ഇതിന് സമയമെടുത്തേക്കും. തുടക്കത്തില്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയാണ് ചെയ്യുക. ഇക്കാരണത്താല്‍ തന്നെ വിലയില്‍ കാര്യമായ വര്‍ധനയുണ്ടാകും.

Jeep To Inaugurate 15 Dealerships In India By 2015 End

ഗ്രാന്‍ഡ് ചീരോക്കി, വ്രാങ്‌ലര്‍ എന്നീ മോഡലുകളാണ് ഇന്ത്യയ്ക്കായി ജീപ്പ് കരുതിവെച്ചിരിക്കുന്നത്. ഇവയെ ചെന്നൈയില്‍ വെച്ച് ടെസ്റ്റ് ചെയ്യുന്ന നിലയില്‍ ചില ഓട്ടോമൊബൈല്‍ പാപ്പരാസികള്‍ പിടിച്ചിരുന്നു.

ഓഡി ക്യു7, ബിഎഡബ്ല്യു എക്‌സ്5, റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട് എന്നീ വാഹനങ്ങളുമായാണ് ഗ്രാന്‍ഡ് ചീരോക്കി മത്സരിക്കുക. വ്രാങ്‌ലര്‍ മോഡലിന് തല്‍ക്കാലം നേരിട്ടൊരു എതിരാളിയില്ലെന്നു തന്നെ പറയാം. ഓഡിയുടെയും മറ്റും പക്കലുള്ളവയെല്ലാം സെമി ഓഫ് റോഡ് വാഹനങ്ങളാണ്. വ്രാങ്‌ലര്‍ പോലെ സമ്പൂര്‍ണമായ ഓഫ് റോഡിങ് ശേഷികളോടെ, പ്രീമിയം നിലവാരത്തിലുള്ള വാഹനങ്ങള്‍ ഇനിയും എത്തേണ്ടതായിട്ടാണിരിക്കുന്നത്.

More from DriveSpark

Article Published On: Friday, January 2, 2015, 16:22 [IST]
English summary
Jeep To Inaugurate 15 Dealerships In India By 2015 End.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X