ജെരെമി ക്ലാർക്സനും ടീമും ഷൂട്ടിങ് തുടങ്ങി!
ആമസോൺ പ്രൈമിനു വേണ്ടി ജെരെമി ക്ലാർക്സനും ടീമും ജോലി തുടങ്ങി. ആമസോണിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമാണ് ആമസോൺ പ്രൈം. ലാഫെരാരി, മക്‌ലാറൻ പി1, പോഷെ 918 സ്പൈഡർ എന്നീ കാറുകളാണ് ഇവരുടെ ആദ്യ ഷോയിൽ പ്രത്യക്ഷപ്പെടുക എന്നാണ് പുറത്തുവരുന്ന ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.
ജർമനിയിലെ നർബർഗ്രിം സർക്യൂട്ടിലാണ് ഷൂട്ടിങ് നടക്കുന്നത് എന്നാണ് ചില വാർത്തകൾ സൂചിപ്പിക്കുന്നത്.

മാർച്ച് മാസത്തിലാണ് ബിബിസി ടോപ് ഗിയറുമായി ജെരെമി തെറ്റിപ്പിരിഞ്ഞത്. ടോപ്ഗിയര്‍ പരിപാടിയുടെ 22ാം സീസണ്‍ ചിത്രീകരിക്കുന്ന തിരക്കിനിടെയാണ് പിണക്കത്തിനാധാരമായ സംഭവം അരങ്ങേറിയത്. ക്ലാര്‍ക്‌സന് കഴിക്കാന്‍ ഉച്ചഭക്ഷണം എത്തിയിരുന്നില്ല. ഷൂട്ടിങ് നിറുത്തിവെച്ച് ഭക്ഷണം കഴിക്കാനെത്തിയ ക്ലാര്‍ക്‌സന്‍ കോപിഷ്ടനാവുകയും പ്രോഡ്യൂസറെ പിടിച്ച് തല്ലുകയുമായിരുന്നു.
ക്ലാർക്സന്റെ തല്ലുകൊണ്ട പ്രോഡ്യൂസർക്കെതിരെ നിരവധി പേർ രംഗത്തു വന്നിരുന്നു അക്കാലത്ത്. ക്ലാർക്സന്റെയും ടീമിന്റെയും ആരാധകർ ഏതാണ്ട് നമ്മുടെ സൂപ്പർസ്റ്റാറുകളുടെ ആരാധകരെപ്പോലെയാണ് അക്കാലത്ത് പെരുമാറിയത്.


Click it and Unblock the Notifications








