ഗട്ടറുകള്‍ തിരിച്ചറിയുന്ന സാങ്കേതികത വികസിപ്പിച്ചെടുത്തു

By Santheep

വികസ്വരരാജ്യങ്ങളിലെ വിപണികളിലേക്ക് കടക്കുന്നതോടെയാണ് ജാഗ്വര്‍ ലാന്‍ഡ് റോവറിനെപ്പോലുള്ള കാര്‍ നിര്‍മാതാക്കള്‍ പുതിയ ചില പ്രതിസന്ധികളെ നേരിട്ടത്. തങ്ങളുടെ ദുസ്വപ്‌നങ്ങളില്‍ പോലും വന്നുപെട്ടിട്ടില്ലാത്ത തരം റോഡുകളും സാഹചര്യങ്ങളുമൊക്കെയാണ് ഈ വിപണികളുടെ പ്രത്യേകത. അവിടങ്ങളില്‍ ഓടിക്കാന്‍ തങ്ങളുടെ മോഡലുകളില്‍ വലിയ മാറ്റങ്ങള്‍ തന്നെ വരുത്തേണ്ടി വരുന്നു.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഒരു പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയതിനെക്കുറിച്ചാണ്. റോഡിലെ ഗട്ടറുകള്‍ ഡിറ്റക്ട് ചെയ്ത് ഡ്രൈവറെ അറിയിക്കുന്ന സംവിധാനമാണിത്. ഈ സാങ്കേതികത വികസ്വരരാജ്യങ്ങളെ മാത്രം മുന്നില്‍ക്കണ്ടൊന്നുമല്ല ജാഗ്വര്‍ സൃഷ്ടിക്കുന്നത്. എങ്കിലും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ നമ്മളൊക്കെത്തന്നെയായിരിക്കും.

ഗട്ടർ

ജാഗ്വര്‍ ലാന്‍ഡ് റോവറും കവെന്‍ട്രി സിറ്റി കൗണ്‍സിലും സംയുക്തമായാണ് ഈ സാങ്കേതികത വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഈ സാങ്കേതികത വഴിയിലെ ഗട്ടറുകള്‍ കണ്ടെത്തുക മാത്രമല്ല ചെയ്യുക. ലഭ്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് ഓണ്‍ലൈനായി കൈമാറുകയും ചെയ്യും.

പുതിയ സാങ്കേതികത വഴി ജാഗ്വര്‍ ലാന്‍ഡ് റോവറിന് വേറെയും ചില നേട്ടങ്ങളുണ്ട്. ഇവോക്കിലും ഡിസ്‌കവറിയുലുമെല്ലാം നിലവിലുള്ള മാഗ്നറൈഡ് അഡാപ്റ്റീവ് ഡാംപേഴ്‌സ് ഓപ്ഷന് ഒരു അപ്‌ഡേഷനായി ഇതു മാറും. സെന്‍സറുകളുപയോഗിച്ച് റോഡിന്റെ സ്ഥിതിഗതികള്‍ തിരിച്ചറിഞ്ഞ് ഓരോ ആഘാതത്തെയും ചെറുക്കാന്‍ സസ്‌പെന്‍ഷന്‍ സിസ്റ്റത്തെ തയ്യാറാക്കി നിറുത്തുന്ന സാങ്കേതികതയാണിത്.

More from DriveSpark

Article Published On: Thursday, June 11, 2015, 17:44 [IST]
English summary
JLR Researching New Pothole Detection Technology.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X