കൊയെനിഗ്‌സെഗ് റഗെറയുടെ പുതിയ ടീസര്‍ ചിത്രം
ലോകത്തിലെ ഏറ്റവും കൊടിയ വേഗതയുള്ള വാഹനം നിര്‍മിക്കാനുള്ള കൊയെനിഗ്‌സെഗ്ഗിന്റെ ആഗ്രഹം റെഗറെയിലൂടെ ഫലപ്രാപ്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വാഹനത്തിന്റെ വരവ് വരുന്ന ജനീവ മോട്ടോര്‍ഷോയിലാണ് സംഭവിക്കുക. റെഗെറയുടെ പുതിയൊരു ടീസര്‍ ചിത്രം കൂടി പുറത്തുവിട്ടിരിക്കുകയാണ് കമ്പനി ഇപ്പോള്‍.
5.0 ലിറ്റര്‍ ശേഷിയുള്ള വി8 എന്‍ജിനാണ് വണ്‍:1 ഹൈപ്പര്‍കാറിലുപയോഗിക്കുന്നത്. ഇരട്ട ടര്‍ബോചാര്‍ജറുകള്‍ ഘടിപ്പിച്ചിട്ടുണ്ട് എന്‍ജിനോടൊപ്പം. 1322 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ കാറിന് സാധിക്കുന്നു.

വണ്‍:1 ഹൈപ്പര്‍കാറിനെക്കാള്‍ വേഗം കുടിയതായിരിക്കും റെഗെറ എന്നാണ് അറിയുന്നത്. ഈ വാഹനത്തെ ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറാക്കി മാറ്റാനാണ് കൊയനിഗ്‌സെഗ്ഗിന്റെ ശ്രമമെന്നും കേള്‍ക്കുന്നു. റെഗറയുടെ വിലനിലവാരം സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ല നിലവില്‍.
പോഷെ 918 സ്‌പൈഡര്‍, മക്‌ലാറന്‍ പി1, ഫെരാരി ലാഫെരാരി എന്നിങ്ങനെയുള്ള എണ്ണംപറഞ്ഞ സൂപ്പര്‍കാറുകളുമായി എതിരിടുകയാണ് റെഗെറയുടെ ഉദ്ദേശ്യം. മാര്‍ച്ച് മാസത്തിലാണ് ജനീവ മോട്ടോര്‍ ഷോ നടക്കുന്നത്. ഷോയില്‍ കോയെനിഗ്‌സെഗ്ഗിന്റെ അഗെറ ആര്‍എസ്സിന് ഒരു പുതിയ പതിപ്പ് എത്തിച്ചേരാനുള്ള സാധ്യതയും കാണുന്നുണ്ട്.


Click it and Unblock the Notifications








