എക്‌സൈസ് നികുതിവര്‍ധന: കെടിഎം വിലകള്‍ വര്‍ധിച്ചു

Written By:

ബജാജുമായുള്ള പങ്കാളിത്തത്തോടെ ഇന്ത്യന്‍ വിപണിയിലെത്തിയ ഓസ്ട്രിയന്‍ കമ്പനി കെടിഎം മികച്ച മുന്നേറ്റമാണ് ഇക്കാലയളവില്‍ നടത്തിയിട്ടുള്ളത്. കെടിഎം ബൈക്കുകള്‍ക്ക് വന്‍ ആരാധകനിര തന്നെ വളര്‍ന്നുവന്നിട്ടുണ്ട് ഇന്ത്യയില്‍. കെടിഎം ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആരാധകരെ നിരാശപ്പെടുത്തുന്നതാണ് കമ്പനിയുടെ പുതിയ തീരുമാനം. എല്ലാ ബൈക്ക് മോഡലുകള്‍ക്കും 5 ശതമാനത്തോളം വില കൂട്ടുവാനാണ് കെടിഎമ്മിന്റെ തീരുമാനമെന്നറിയുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിവന്നിരുന്ന നികുതിയിളവുകള്‍ പിന്‍വലിച്ചതാണ് വിലവര്‍ധനയുടെ കാരണമായി കെടിഎം പറയുന്നത്. അസംസ്‌കൃതവസ്തുക്കളുടെ വില കൂടിയതും കാരണങ്ങളിലൊന്നാണ്.

KTM India Announce Price Hike Throughout Products For 2015

വിലവര്‍ധന

കെടിഎം ഡ്യൂക്ക് 200 - 7,190

കെടിഎം ആര്‍സി 200 - 6,000

കെടിഎം ഡ്യൂക്ക് 390 - 8,987

കെടിഎം ആര്‍സി 390 - 8,000

കെടിഎം ബൈക്കുകളുടെ 2015ലെ വിലകള്‍

കെടിഎം ഡ്യൂക്ക് 200 - 1,37,977

കെടിഎം ആര്‍സി 200 - 1,66,249

കെടിഎം ഡ്യൂക്ക് 390 - 1,89,942

കെടിഎം ആര്‍സി 390 - 2,12,861

കൂടുതല്‍... #ktm #auto news #കെടിഎം
English summary
KTM India Announce Price Hike Throughout Products For 2015.
Story first published: Saturday, January 17, 2015, 15:13 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark