ലാമ്പോര്‍ഗിനി അവന്റഡോര്‍ എസ്‌വി എന്ന 'ചൂടപ്പം'

By Santheep

'ചൂടപ്പം പോലെ വിറ്റു' എന്നൊക്കെ പ്രയോഗങ്ങളുണ്ടെങ്കിലും പ്രസ്തുത അപ്പത്തെ വളരെ അപൂര്‍വമായേ നമ്മള്‍ കാണാറുള്ളൂ. ലാമ്പോര്‍ഗിനി അവന്റഡോര്‍ എല്‍പി750-4 എസ്‌വി എന്ന ഈ വാഹനം ചൂടപ്പത്തിന്റെ ഗണത്തിലാണ് പെടുന്നത്. 2015 ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപെട്ട ഈ സൂപ്പര്‍കാര്‍ മുഴുവനും വിറ്റു തീര്‍ന്നതായാണ് വാര്‍ത്ത.

ലാമ്പോര്‍ഗിനി അവന്റഡോര്‍ എല്‍പി750-4 എസ്‌വി മോഡലിന്റെ 600 പതിപ്പുകളാണ് നിര്‍മിച്ചിരുന്നത്. ഇവ മൂന്നായി പകുത്ത് ലോകത്തിനു നല്‍കി ഈ ഇറ്റാലിയന്‍ കമ്പനി. അത് ഇപ്രകാരമായിരുന്നു:

നോര്‍ത്തിലും സൗത്തിലുമുള്ള അമേരിക്കകള്‍ക്ക് 200 എണ്ണം; യൂറോപ്പിനും മധ്യേഷ്യയ്ക്കും ആഫ്രിക്കയ്ക്കുമായി 200; ഏഷ്യാ പസിഫിക് പ്രദേശങ്ങള്‍ക്കായി 200 എണ്ണം.

Lamborghini Aventador SV Sold Out

രസകരമായ ഒരു സംഗതി, ഈ അറുനൂറ് കാറുകളില്‍ വലിയ വിഭാഗത്തിന്റെയും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല എന്നതാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ ഇവയുടെ വില്‍പന കഴിഞ്ഞു എന്ന് സാരം!

6.5 ലിറ്റര്‍ ശേഷിയുള്ള ഒരു വി 12 പെട്രോള്‍ എന്‍ജിനാണ് ലാമ്പോര്‍ഗിനി അവന്റഡോര്‍ എല്‍പി750-4 എസ്‌വിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. എന്‍ജിന്‍ ശേഷി 750 കുതിരശക്തി. അവന്റഡോറിന്റെ സാധാരണ പതിപ്പിനെക്കാള്‍ 50 കുതിരകള്‍ കൂടുതലുണ്ട് ഈ എന്‍ജിനില്‍. ഭാരമാകട്ടെ 50 കിലോഗ്രാം കുറവും!

മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ വെറും 2.8 സെക്കന്‍ഡ് നേരം മതി ഈ വാഹനത്തിന്. പരമാവധി വേഗത, മണിക്കൂറില്‍ 350 കിലോമീറ്റര്‍.

ലാമ്പോർഗിനി അവന്റഡോർ എസ്വി

More from DriveSpark

Article Published On: Thursday, June 4, 2015, 10:29 [IST]
English summary
Lamborghini Aventador SV Sold Out.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X