ലക്‌സസ് ആര്‍എക്‌സ് എസ്‌യുവി അവതരണത്തിന്
ജാപ്പനീസ് കാര്‍നിര്‍മാതാവായ ലക്‌സസ് ഒരു പുതിയ എസ്‌യുവി വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുന്നു. 2015 ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ ഈ വാഹനത്തെ കാണാമെന്ന് ഉറപ്പായിട്ടുണ്ട്. ഈ ആഡംബര എസ്‌യുവിയുടെ ഒരു ടീസര്‍ ചിത്രം കമ്പനി പുറത്തു വിട്ടതാണ് പുതിയ വാര്‍ത്ത.
ആര്‍എക്‌സ് എന്നാണ് ഈ എസ്‌യുവിയുടെ പേര്. എന്‍ജിന്‍ പ്രകടനശേഷി അടക്കമുള്ള വിവരങ്ങള്‍ ഇനിയും പുറത്തു വരേണ്ടതായിട്ടാണുള്ളത്.

പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ ആഡംബര എസ്‌യുവി വിപണിയിലെത്തുക എന്ന് കേള്‍ക്കുന്നു. ഹൈബ്രിഡ് പതിപ്പും പ്രതീക്ഷിക്കാവുന്നതാണ്.
ലക്‌സസിന്റെ എന്‍എക്‌സ് എസ്‌യുവിയുടെ ഡിസൈന്‍ സവിശേഷതകളില്‍ നിന്ന് നിരവധി കടമെടുക്കലുകള്‍ നടത്തിയിട്ടുണ്ട് പുതിയ കണ്‍സെപ്റ്റ്.


Click it and Unblock the Notifications








