ടാറ്റയും എല്‍ജി ഇലക്ട്രോണിക്‌സും കരാറിലൊപ്പിട്ടു

Written By:

എല്‍ജി ഇലക്ട്രോണിക്‌സില്‍ നിന്ന് വാഹനഘടകഭാഗങ്ങള്‍ വാങ്ങുന്നതിനായി ടാറ്റ കരാറൊപ്പിട്ടു. ടാറ്റയുടെ പുതിയ മോഡലുകള്‍ക്കുള്ള ഫ്രെയിം മോള്‍ഡുകള്‍ എല്‍ജിയാണ് ഇനി നിര്‍മിച്ചു നല്‍കുക.

പ്രൊജക്ട് ഈഗിള്‍ എന്നാണ് ഈ കരാറിനെ വിളിക്കുന്നത്. ഏതാണ്ട് 30 ദശലക്ഷം യുഎസ് ഡോളറിന്റെ കരാറാണ് പ്രൊജക്ട് ഈഗിള്‍ എന്നറിയുന്നു.

To Follow DriveSpark On Facebook, Click The Like Button
LG To Supply Vehicle Parts For Tata Motors

ഫ്രെയിം മോള്‍ഡുകള്‍ മാത്രമല്ല പ്രൊജക്ട് ഈഗിളില്‍ ഉള്‍പെടുന്നത് എന്നാണ് വിവരം. ടാറ്റയ്ക്ക് ആവശ്യമായ ടെയ്ല്‍ ലാമ്പുകളും എല്‍ജി നിര്‍മിച്ചു നല്‍കുന്നുണ്ട്. ഇതും ഈ കരാറിന്റെ ഭാഗമാണെന്നാണ് അറിവ്.

ഫ്രെയിം മോല്‍ഡുകള്‍ നിര്‍മിക്കാന്‍ എല്‍ജി മറ്റ് കമ്പനികളുടെ സഹായം തേടും. എന്നാല്‍, ടെയ്ല്‍ ലാമ്പുകള്‍ എല്‍ജി തന്നെ നിര്‍മിച്ച് നല്‍കുമെന്നാണ് അറിയുന്നത്.

ജനറല്‍ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗണ്‍ എന്നീ കമ്പനികളുമായും എല്‍ജിക്ക് സമാനമായ കരാറുകളുണ്ട്. ചൈനീസ് കമ്പനികളായ ഗീലി, ഡോങ്‌ഫെങ് എന്നിവര്‍ക്കും എല്‍ജി ചില ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.

കൂടുതല്‍... #tata #auto news
English summary
LG To Supply Vehicle Parts For Tata Motors.
Story first published: Saturday, May 2, 2015, 12:23 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark