ഡിസി അവാന്തിയുടെ പരിമിത പതിപ്പിനെ കാണാം

By Santheep

ഇന്ത്യയിൽ നിർമിക്കപ്പെട്ട ആദ്യത്തെ സ്പോർട്സ് കാർ എന്ന വിശേഷണം പേറുന്ന ഡിസി അവാന്തിയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിങ്ങുന്നു. ഈ മോഡലിന്റെ ചിത്രം ഡിസി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.

ഈ പരിമിത പതിപ്പിന്റെ ലോഞ്ച് 2016 ഏപ്രിൽ മാസത്തിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസി അവാന്തി 310 എന്നാണ് ഈ മോഡലിന്റെ ഔദ്യോഗികനാമം.

ഈ മോഡൽ 31 എണ്ണം മാത്രമാണ് വിപണിയിലെത്തിക്കുക.

നിലവിൽ ഉഫയോഗിച്ചുവരുന്ന 2.0 ലിറ്റർ ശേഷിയുള്ള ടർബോ എൻജിൻ തന്നെയായിരിക്കും ഡിസി അവാന്തിയിൽ ഉണ്ടാവുക. റിനോയിൽ നിന്ന് സോഴ്സ് ചെയ്യുന്ന ഈ എൻജിനിൽ പക്ഷെ, ചില ട്യൂണിങ് വ്യതിയാനങ്ങൾ വരുത്തു. 310 കുതിരശക്തി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള വിധത്തിൽ എൻജിൻ ട്യൂൺ ചെയ്യും.

നിലവിലുള്ള അവാന്തി മോഡലിന്റെ എൻജിൻ ഉൽപാദിപ്പിക്കുന്നത് 250 കുതിരശക്തിയാണ്.

തുടക്കത്തിൽ ഇക്കോബൂസ്റ്റ് എന്‍ജിന്‍ വാങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചെലവ് ചുരുക്കലിന്റെ ഭാഗമായി റിനോയിലേക്ക് മാറുകയായിരുന്നു. ഭാവിയില്‍ ഫോര്‍മുല വണ്‍ എന്‍ജിന്‍ നിര്‍മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള ഒരെന്‍ജിന്‍ ഈ വാഹനത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.

Limited Edition DC Avanti 310 Revealed
Most Read Articles

Malayalam
കൂടുതല്‍... #dc avanti
English summary
Limited Edition DC Avanti 310 Revealed
Story first published: Friday, December 11, 2015, 17:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X