ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റര്‍ കാര്‍ അവതരിച്ചു

By Santheep

ഈയിടെ പ്രസിദ്ധീകരിച്ചുകണ്ട ഒരു കാര്‍ട്ടൂണ്‍ ത്രീഡി പ്രിന്ററുകള്‍ ഭാവിയിലുണ്ടാക്കാന്‍ പോകുന്ന സ്വാധീനത്തെക്കുറിച്ച് അതിശയോക്തി കലര്‍ത്ത് പറയുന്നുണ്ട്. ഒരാള്‍ ത്രീ ഡി പ്രിന്ററുപയോഗിച്ച് കോഴിയിറച്ചിയുണ്ടാക്കി കഴിക്കുകയാണ്. അടുത്തതായി അദ്ദേഹം ത്രീ ഡി പ്രിന്ററില്‍ നിര്‍മിക്കുന്നത് ഒരു ഫ്‌ലഷ് ടോയ്‌ലറ്റാണ്. ത്രീഡി പ്രിന്റര്‍ കോഴി വയറ്റിലുണ്ടാക്കിയ ഭൂകമ്പത്തെ പുറത്തുകളയാന്‍!

സംഗതി ഇത്തിരി അതിശയോക്തി കലര്‍ത്തി പറഞ്ഞതാണെങ്കിലും വരുംകാലത്ത് ത്രീഡി നിര്‍മിതികള്‍ നമ്മുടെ ജീവിതത്തില്‍ വലിയ ഇടപെടലുകള്‍ നടത്തും എന്നുറപ്പാണ്. പുതിയ ചില വാര്‍ത്തകള്‍ പറയുന്നത് ഡിട്രോയ്റ്റ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ട ത്രീഡ് പിന്റഡ് കാറിനെപ്പറ്റിയാണ്. ലോക്കല്‍ മോട്ടോഴ്‌സ് എന്ന കമ്പനിയാണ് ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റര്‍ കാര്‍ അവതരിപ്പിച്ചിരുന്നത്. ഈ കാര്‍നിര്‍മാതാവിന് വിചിത്രമെന്ന് തോന്നാവുന്ന മറ്റുചില പദ്ധതികള്‍ കൂടിയുണ്ട്. അവയെക്കുറിച്ച് താഴെ ചിത്രത്താളുകളില്‍ വായിക്കാം.

ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റര്‍ കാര്‍ അവതരിച്ചു

ചിത്രങ്ങളിലൂടെ നീങ്ങുക.

ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റര്‍ കാര്‍ അവതരിച്ചു

സ്ട്രാറ്റി എന്നാണ് ത്രീഡി പ്രിന്ററില്‍ നിര്‍മിച്ച ഈ കാറിന്റെ പേര്. ഡിട്രോയ്റ്റ് മോട്ടോര്‍ഷോയിലെ തങ്ങളുടെ ബൂത്തില്‍ വെച്ച് ഈ കാറിന്റെ പ്രധാനഭാഗങ്ങള്‍ നിര്‍മിച്ച് കാണിക്കുകയും ചെയ്തു ലോക്കല്‍ മോട്ടോഴ്‌സ്.

ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റര്‍ കാര്‍ അവതരിച്ചു

ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റര്‍ കാറാണിതെന്ന് ലോക്കല്‍ മോട്ടോഴ്‌സ് പറയുന്നു. ഈ കാര്‍ ഉള്‍പാദനത്തില്‍ വരികയാണെങ്കില്‍ അതും ഒരു റെക്കോഡായി മാറും. ത്രീഡി പ്രിന്ററില്‍ നിര്‍മിച്ച കാറുകള്‍ ഇതുവരെ വലിയതോതിലുള്ള ഉല്‍പാദനത്തില്‍ വന്നിട്ടില്ല.

ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റര്‍ കാര്‍ അവതരിച്ചു

ത്രീഡി പ്രിന്ററില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള സ്ട്രാറ്റി കാറിന്റെ ഡിസൈന്‍ ഒരു ഓണ്‍ലൈന്‍ മത്സരം വഴിയാണ് സമ്പാദിച്ചത്. മിഷെല്‍ ആനോ എന്നയാളുടെ ഡിസൈനാണ് തെരഞ്ഞെടുക്കപെട്ടത്. ഇരുന്നൂറോളം മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ഡിസൈനുകള്‍ അയച്ചിരുന്നു.

ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റര്‍ കാര്‍ അവതരിച്ചു

ഡ്രൈവര്‍ട്രെയ്ന്‍, ഇലക്ട്രിക്കല്‍ ഭാഗങ്ങള്‍, ബോഡി തുടങ്ങിയ ഭാഗങ്ങളെല്ലാം ത്രീഡി പ്രിന്ററിലാണ് നിര്‍മിക്കുക. ഇവയുടെ നിര്‍മാണത്തിനുശേഷം അസംബ്ലിങ് നടക്കുന്നു.

More from DriveSpark

Article Published On: Tuesday, January 13, 2015, 18:59 [IST]
English summary
Local Motors builds Strati, the world's first 3D-printed car, in Detroit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X