ടാറ്റ നാനോയെ തള്ളിപ്പറയുന്നവര്‍ ഇതു വായിക്കുക!
ഇഷ്ടപ്പെടുന്നവരെല്ലാം വാങ്ങുന്നില്ല എന്നതാണ് ടാറ്റ നാനോയുടെ ഗതികേടുകളിലൊന്ന്. ഇതിന് കാരണങ്ങള്‍ പലതാണ്. വാഹനത്തിന്റെ ഡിസൈനില്‍ ആകൃഷ്ടരായി ചെല്ലുന്നവര്‍ പക്ഷേ ഗുണനിലവാരത്തില്‍ നിരാശരായി മടങ്ങുന്നു. ഇന്ന് നഗരാതിര്‍കത്തികള്‍ക്കുള്ളില്‍ ചെറിയ യാത്രകള്‍ക്കായി ഉപയോഗിക്കാന്‍ നാനോയെ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇതിലപ്പുറത്തേക്ക് ഒരുപയോഗം നാനോയില്‍ കണ്ടെത്താന്‍ എത്രപേര്‍ക്ക് സാധിക്കുന്നുണ്ട്?
ഞങ്ങളുടെ വായനക്കാരിലൊരാളായ രവികുമാര്‍ കെഎസ് നാനോയുടെ സാധ്യതകളെ അതിന്റെ പരമാവധിയില്‍ ഉപയോഗിക്കാന്‍ ധൈര്യം കാണിച്ചയാളാണ്. ഇദ്ദേഹം ദക്ഷിണേന്ത്യയില്‍ ഒരു വന്‍യാത്ര തന്നെ നടത്തി തന്റെ നാനോ കാറില്‍. 1,960 കിലോമീറ്റര്‍ ദൂരമാണ് ടാറ്റ നാനോ കാറില്‍ രവികുമാറും കുടുംബവും സഞ്ചരിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലൂടെയുള്ള രവികുമാറിന്റെ യാത്രയെക്കുറിച്ചാണ് താഴെ.

ചിത്രങ്ങളിലൂടെ നീങ്ങുക.

ബങ്കളുരുവില്‍ നിന്നാണ് രവികുമാര്‍ യാത്ര തുടങ്ങിയത്. തമിഴ്‌നാട്ടിലേക്കും പിന്നീട് കേരളത്തിലേക്കും അവിടെനിന്ന് കര്‍ണാടകത്തിലേക്കും ടാറ്റ നാനോ കാറില്‍ യാത്ര ചെയ്തു രവികുമാറും കുടുംബവും. ആറുപേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്.

വഴിയിലുടനീളമുള്ള എല്ലാം ക്ഷേത്രങ്ങളിലും സന്ദര്‍ശം നടത്തി രവികുമാറും കുടുംബവും. ദക്ഷിണേന്ത്യയുടെ സംസ്‌കാരത്തെ അടുത്തറിയുകയായിരുന്നു ലക്ഷ്യം. എട്ടുദിവസമെടുത്തു യാത്ര പൂര്‍ത്തിയാക്കാന്‍.

ടാറ്റ നാനോ എല്‍എക്‌സ് പതിപ്പാണ് രവികുമാറിന്റെ പക്കലുള്ളത്. 2011ല്‍ വാങ്ങിയ ഈ കാര്‍ 27,143 കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞിരുന്നു യാത്ര തുടങ്ങുന്നതിനു മുമ്പ്. 80 കിലോമീറ്ററിനും 110 കിലോമീറ്ററിനുമിടയിലായിരുന്നു കാറിന്റെ വേഗത. ലിറ്ററിന് 21 കിലോമീറ്റര്‍ മൈലേജ് കിട്ടിയതായി രവികുമാര്‍ പറയുന്നു. മിക്കവാറും സമയങ്ങളില്‍ ഏസി പ്രവര്‍ത്തിപ്പിച്ചിരുന്നു.

624സിസി ശേഷിയുള്ള ഒരു ചെറിയ എന്‍ജിന്‍ ഘടിപ്പിച്ച ഈ കാര്‍ യാത്രയില്‍ ഒരിക്കല്‍പോലും പ്രശ്‌നങ്ങളുണ്ടായിക്കിയില്ല എന്നറിയുക. കിലോമീറ്ററുകളോളം വിശ്രമമില്ലാതെ പാഞ്ഞിട്ടും നാനോ യാത്രക്കാരോട് സൗഹൃദം നിലനിര്‍ത്തി എന്നത് അത്ഭുതപ്പെടുത്തിയേക്കാം ചിലരെയെങ്കിലും. പക്ഷേ, സംഗതി സത്യമാണ്.

നാല് മുതിര്‍ന്നവരും രണ്ട് കുട്ടികളുമടക്കം ആറുപേരെയും വഹിച്ചായിരുന്നു നാനോയുടെ ഈ യാത്ര. വലിപ്പം കുറവാണെങ്കിലും അത്യാവശ്യം തരക്കേടില്ലാത്ത ഇന്റീരിയര്‍ സ്‌പേസ് പ്രദാനം ചെയ്യുന്നുണ്ട് നാനോ. ഏസിയുടെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന് രവികുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇതേ കാറില്‍ രവികുമാര്‍ നേരത്തെയും ദീര്‍ഘയാത്രകള്‍ നടത്തിയിട്ടുണ്ട്. മുമ്പ് ധര്‍മസ്ഥല, കുക്കെ സുബ്രഹ്മണ്യ, കല്ലൂര്‍, ശൃംഗേരി, ഉഡുപ്പി, മുരുഡേശ്വര്‍ എന്നിവിടങ്ങളിലൂടെ നടത്തിയ യാത്രയാണ് ഇവയിലൊന്ന്. മറ്റൊന്ന് മഹാനന്ദി, ശ്രീശൈലം, ഹൈദരബാദ് എന്നിവിടങ്ങലിലേക്കും വേറൊന്ന് പോണ്ടിച്ചേരിയിലേക്കുമായിരുന്നു.

യാത്രയില്‍ ടാറ്റ നാനോയുടെ പ്രകടനത്തില്‍ എല്ലാത്തരത്തിലും താന്‍ സന്തുഷ്ടനാണെന്ന് രവികുമാര്‍ പറയുന്നു. യാതൊരു പ്രശ്‌നവും കാര്‍ സൃഷ്ടിച്ചില്ല.


Click it and Unblock the Notifications








