മാഗ്നറ്റി മാരെല്ലി പ്രവർത്തനം വ്യാപിപ്പിക്കുന്നു
ഫിയറ്റിന്റെ ഉടമസ്ഥതയിലുള്ള വാഹനഘടകഭാഗ നിർമാതാവ് മാഗ്നറ്റി മാരെല്ലി ഇന്ത്യയിൽ പുതിയൊരു പ്ലാന്റ് കൂടി സ്ഥാപിച്ചു. രാജ്യത്ത് സെമി ഓട്ടോമാറ്റിക് (ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ) കാറുകൾക്ക് ഡിമാൻഡ് വർധിച്ചതാണ് മാഗ്നെറ്റിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ ഉഷാറാക്കിയത്.
ജൂലൈ മാസത്തിൽ തന്നെ ഈ പ്ലാന്റ് ഭാഗികമായി പ്രവർത്തനം തുടങ്ങിയിരുന്നു. ഇപ്പോൾ, വർഷത്തിൽ 120,000 യൂണിറ്റ് സെമി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ നിർമിക്കാൻ ഈ പ്ലാന്റിന് ശേഷിയുണ്ട്.
ഇന്ത്യയിൽ സെമി ഓട്ടോമാറ്റിക് ട്രാൻമിഷൻ ജനകീയമാകുന്നത് മാരുതി സുസൂക്കി സെലെരിയോയുടെ വരവോടെയാണ്. ഈ വാഹനത്തിന്റെ ഉയർന്ന വേരിയന്റിലാണ് എഎംടി ലഭ്യമാക്കിയത്. ബേസ് വേരിയന്റുകളെക്കാൾ ആവശ്യക്കാർ ഉയർന്ന വേരിയന്റിനു വേണ്ടി വരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഇപ്പോൾ, സെലെരിയോയെക്കൂടാതെ നിരവധി വാഹനങ്ങളിൽ സെമി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഉപയോഗിക്കുന്നുണ്ട്. ഇവയിൽ മിക്കതും മാഗ്നറ്റി മാരെല്ലിയിൽ നിന്നും സോഴ്സ് ചെയ്യുന്നവയാണ്. ആൾട്ടോ കെ10, ടാറ്റ സെസ്റ്റ്, ടാറ്റ നാനോ എന്നിവയാണ് സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിച്ചുവരുന്ന പ്രമുഖ ബ്രാൻഡുകൾ.


Click it and Unblock the Notifications








