പുതിയ മഹീന്ദ്ര എസ്‌യുവിക്ക് പേര് 'കെയുവി100'

By Santheep

എസ്101 എന്ന പേരിൽ മഹീന്ദ് ടെസ്റ്റ് ചെയ്തുവരുന്ന ഒരു വാഹനത്തെക്കുറിച്ച് നേരത്തെയും നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്. ഈ കാറിന്റെ സ്പൈ ഷോട്ടുകൾ കുറെയെണ്ണം ഇതിനകം നാം കാണുകയും ചെയ്തിരിക്കുന്നു. എസ്101 മോഡലിന്റെ ഉൽപാദനരൂപം എക്സ്‌യുവി100 എന്നായിരിക്കുമെന്ന് നേരത്തെ ഊഹങ്ങൾ പ്രചരിച്ചിരുന്നു. പുതിയ വാർത്തകൾ ഇതിനൊരു തിരുത്തുമായാണ് വരുന്നത്. വാഹനത്തിനു പേര് കെയുവി100 എന്നായിരിക്കുമെന്നാണ് കേൾക്കുന്നത്. മോട്ടോർഒക്ടേൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഈ വാർത്തയും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഒരു തെളിവ് പുറത്തുവന്നിട്ടുണ്ട്. മഹീന്ദ്രകെയുവി100 എന്ന പേരിൽ ഒരു ഡൊമൈൻ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതുകൂടാതെ വാഹനത്തിന്റെ ലോഗോ എന്ന പേരിൽ ഒരു ചിത്രവും പ്രചരിക്കുന്നുണ്ട് (താഴെ കാണാം).

മഹീന്ദ്ര

Image Source

1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഘടിപ്പിക്കുക. നിലവില്‍ ക്വോണ്‍ടോയില്‍ ഉപയോഗിക്കുന്ന അതേ ടര്‍ബോ എന്‍ജിനാണിത്.

സാങ്‌യോങ്ങുമായി ചേര്‍ന്ന് മഹീന്ദ്ര വികസിപ്പിച്ചുവരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഈ വാഹനത്തില്‍ ഘടിപ്പിക്കുമെന്ന് കേൾക്കുന്നുണ്ട്. 4 മീറ്ററിന് താഴെ വലിപ്പം വരുന്നതാണ് മഹീന്ദ്ര എസ്101 എസ്‌യുവി.

More from DriveSpark

Article Published On: Monday, September 14, 2015, 10:34 [IST]
English summary
Mahindra KUV100 is the official name of S101.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X