മഹീന്ദ്ര കെയുവി100 ബുക്കിങ് തുടങ്ങി, ലോഞ്ച് ജനുവരിയിൽ

By Santheep

മഹീന്ദ്രയുടെ പുതിയ കെയുവി100 ചെറു എസ്‌യുവിയുടെ ബുക്കിങ് തുടങ്ങി. 2016 ജനുവരി 15നാണ് ഈ വാഹനത്തിന്റെ ലോഞ്ച് നടക്കുക. ബോളിവുഡ് താരം വരുൺ ധവാന്റെ സാന്നിധ്യം ചടങ്ങിലുണ്ടായിരിക്കും.

മഹീന്ദ്രയുടെ 1.2 ലിറ്റർ ശേഷിയുള്ള എംഫാൽക്കൺ എൻജിനുകളാണ് ഈ കാറിലുപയോഗിക്കുക. എംഫാൽക്കൺ എൻജിന് പെട്രോൾ, ഡീസൽ പതിപ്പുകളുണ്ട്.

82 കുതിരശക്തിയാണ് പെട്രോൾ എൻജിൻ ഉൽപാദിപ്പിക്കുക. ടോർക്ക് 114 എൻഎം. ഡീസൽ എൻജിനാകട്ടെ, 77 കുതിരശക്തിയും 190 എൻഎം ചക്രവീര്യവും ഉൽപാദിപ്പിക്കും.

പെട്രോൾ എൻജിന്റെ കാര്യത്തിൽ പ്രത്യേകം പറയേണ്ട ഒരു വിശേഷമുണ്ട്. മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ പെട്രോൾ എൻജിനാണിത്. ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന മഹീന്ദ്ര റിസർ‌ച്ച് വാലി എന്ന സ്ഥാപനത്തിലാണ് ഈ എൻജിൻ നിർമിക്കപ്പെട്ടത്. പൂർണമായും തനത് എന്നു വിശേഷിപ്പിക്കാവുന്ന സാങ്കേതികതയാണ് എൻജിന്റെ നിർമാണത്തിനുപയോഗിച്ചിട്ടുള്ളത്.

Mahindra KUV1OO Bookings Open, Launch On Jan. 15, 2016

More from DriveSpark

Article Published On: Saturday, December 19, 2015, 16:41 [IST]
English summary
Mahindra KUV1OO Bookings Open, Launch On Jan. 15, 2016
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X