മഹീന്ദ്ര പുതിയൊരു ഇലക്ട്രിക് കാർ നിർമിക്കുന്നു
രേവ ഇ2ഒ കാറിന് ഒരു ഫോർ ഡോർ പതിപ്പ് വിപണിയിലെത്തിക്കാൻ മഹീന്ദ്ര തയ്യാറെടുക്കുന്നു. ഈ കാർ ഇന്ത്യയെ ഉദ്ദേശിച്ചല്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. യൂറോപ്യൻ വിപണിയെയാണ് മഹീന്ദ്ര ലക്ഷ്യം വെക്കുന്നത്.
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയം വളരാത്തതാണ് ഈ കാർ ഇന്ത്യയിലിറക്കാൻ ഉദ്ദേശ്യമില്ലാത്തതിന് കാരണം. സർക്കാർ ഇലക്ട്രിക് കാറുകളെ കാര്യമായി പ്രോത്സാഹിപ്പിക്കേണ്ടെന്ന നിലപാടിലാണ്.

പുതിയ ഇലക്ട്രിക് കാർ 2016 മധ്യത്തോടെ വിപണിയിലെത്തുമെന്നാണ് മഹീന്ദ്ര എക്സിക്യുട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക പറയുന്നത്. യുകെയിലായിരിക്കും ലോഞ്ച് നടക്കുക.
മഹീന്ദ്ര ഏറ്റെടുത്തതിനു ശേഷവും വേണ്ടത്ര വിൽപന കിട്ടാതെ വിഷമിക്കുകയാണ് രേവ. ബങ്കളുരുവിൽ ചില കാർ റെന്റൽ കമ്പനികളുമായി സഖ്യത്തിലേർപെട്ടും മറ്റുമാണ് കമ്പനി ഇപ്പോൾ പിടിച്ചു നിൽക്കുന്നത്.


Click it and Unblock the Notifications








