മാരുതി ഓമ്നിക്ക് എതിരാളിയുമായി മഹീന്ദ്ര
മാരുതി ഓമ്നി മിനി വാനിന് എതിരാളിയുമായി മഹീന്ദ്ര വിപണിയിലെത്തി. സുപ്രോ എന്ന പേരിൽ ഒരു ചെറുവാനുമായാണ് മഹീന്ദ്ര എത്തിയിരിക്കുന്നത്. ഇതോടൊപ്പം ഒരു മിനി ട്രക്കും വിപണി പിടിച്ചിട്ടുണ്ട്. സുപ്രോ മാക്സി ട്രക്ക് എന്നാണിതിനു പേര്.
കൂടുതൽ വിവരങ്ങൾ താഴെ.

മാരുതി ഓമ്നിയുടെ സെഗ്മെന്റിൽ കാര്യമായ മത്സരം നടക്കുന്നില്ല എന്നു തന്നെ പറയാം. ഇടത്തരക്കാരായ വലിയ കുടുംബങ്ങൾക്ക് പ്രിയപ്പെട്ട വാഹനമാണിത്.

മഹീന്ദ്ര സുപ്രോ വാൻ വിലകൾ
- എൽഎക്സ് - 4.38 ലക്ഷം
- വിഎക്സ് - 4.63 ലക്ഷം
- സെഡ്എക്സ് - 4.93 ലക്ഷം
- ടി2 - 4.25 ലക്ഷം
- ടി4 - 4.45 ലക്ഷം
- ടിഎക്സ് - 4.75 ലക്ഷം

മഹീന്ദ്ര സുപ്രോ മാക്സി ട്രക്ക്

എൻജിൻ
സുപ്രോയിൽ ഘടിപ്പിച്ചിരിക്കുന്നത് 909സിസി ശേഷിയുള്ള എൻജിനാണ്. 45 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. 98 എൻഎം ആണ് ടോർക്ക്.

മൈലേജ്
സുപ്രോ മാക്സി ട്രക്ക് ഉൽപാദിപ്പിക്കുന്നത് ലിറ്ററിന് 22.4 കിലോമീറ്റർ മൈലേജാണ്. സുപ്രോ വാൻ ഉൽപാദിപ്പിക്കുന്നത് ലിറ്ററിന് 23.5 കിലോമീറ്റർ മൈലേജും.

സുപ്രോ വാനിൽ മൊബൈൽ ചാർജിങ് സൗകര്യമടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 8 സീറ്റർ, 5 സീറ്റർ സൗകര്യങ്ങളോടെ വാഹനം എത്തുന്നു.


Click it and Unblock the Notifications








