തമിഴ്‌നാട്ടില്‍ 4,000 കോടി നിക്ഷേപിക്കാന്‍ മഹീന്ദ്ര

Written By:

തമിഴ്‌നാട്ടില്‍ മഹീന്ദ്രയുടെ പുതിയ നിര്‍മാണ പ്ലാന്റ് വരുന്നു. കമ്പനിയുടെ ഭാവി മോഡലുകള്‍ ഈ പ്ലാന്റിലായിരിക്കും നിര്‍മിക്കുക. അത്യാധുനികമായ സന്നാഹങ്ങളോടെയാണ് പ്ലാന്റ് നിര്‍മിക്കാനുദ്ദേശിക്കുന്നത്.

4,000 കോടി രൂപയുടെ വന്‍ നിക്ഷേപമാണ് ഈ പ്ലാന്റിനായി മഹീന്ദ്ര നീക്കിവെക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി പ്ലാന്റിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് പവന്‍ ഗോയങ്ക വ്യക്തമാക്കി. ആകെ ഏഴു വര്‍ഷമെടുക്കും ഇതിന്.

Mahindra Plan To Invest For New Plant In Tamil Nadu

ആദ്യത്തെ ഘട്ടത്തില്‍ ടെസ്റ്റ് ട്രാക്ക് ഉള്‍പെടെയുള്ള സംവിധാനങ്ങളൊരുക്കും. വികസനത്തിലിരിക്കുന്ന വാഹനങ്ങള്‍ ഇവിടെ ടെസ്റ്റ് ചെയ്യും.

രണ്ടാമത്തെ ഘട്ടത്തിലാണ് നിര്‍മാണ പ്ലാന്റ് വരിക. ഈ പ്ലാന്റിനായി 255 ഏക്കര്‍ ഭൂമി തമിഴ്‌നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഓട്ടോമൊബൈല്‍ ഹബ്ബ് എന്നാണ് തമിഴ്‌നാട് അറിയപ്പെടുന്നത്. ഗുജറാത്ത് ഇടക്കാലത്ത് ഈ സ്ഥാനം കൈയടക്കാന്‍ ശ്രമം നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സംസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അതെല്ലാം പാളുകയായിരുന്നു.

കൂടുതല്‍... #mahindra
English summary
Mahindra Plan To Invest For New Plant In Tamil Nadu.
Story first published: Monday, February 16, 2015, 18:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark