മഹീന്ദ്രയില്‍ നിന്ന് 9 കാറുകള്‍ വരുന്നു!
അഞ്ചോ ആറോ വര്‍ഷം കൂടുമ്പോള്‍ ഒരു കാര്‍ പുറത്തിറക്കുകയും അതിന് കാര്യമായ പുതുക്കലൊന്നും കൂടാതെ പരമാവധി ഓടിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇന്ന് പക്ഷേ, കാര്യങ്ങള്‍ നേരെ തിരിഞ്ഞിരിക്കുന്നു. ഒരു കാര്‍നിര്‍മാതാവില്‍ നിന്നുമാത്രം വര്‍ഷത്തില്‍ പത്തും പതിനഞ്ചും കാറുകള്‍ പുറത്തിറങ്ങുന്ന തരത്തില്‍ വിപണിമത്സരം വളര്‍ന്നിരിക്കുന്നു. ദാ, മഹീന്ദ്രയെത്തന്നെ നോക്കൂ. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ മാത്രം 9 പുതിയ കാറുകള്‍ വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ ഇന്ത്യന്‍ കമ്പനി.

വരാനിരിക്കുന്ന ഒമ്പത് കാറുകളില്‍, നിലവിലുള്ള പതിപ്പുകളുടെ പുതുക്കലുകളും ഉള്‍പെടുന്നു. 2015നും 2016നും ഇടയിലാണ് കാറുകളുടെ വിപണിപ്രവേശം നടക്കുക.
മഹീന്ദ്ര താര്‍, ബൊലെറോ, ക്വോണ്‍ടോ എന്നീ മോഡലുകള്‍ക്ക് ഇത്തവണ പുതുക്കല്‍ ലഭിക്കും. ചെറു എസ്‌യുവി വിപണിയിലേക്കുള്ള ചില വാഹനങ്ങളും മഹീന്ദ്രയില്‍ നിന്നും വരാനുണ്ട്.


Click it and Unblock the Notifications








