മഹീന്ദ്ര ക്വണ്‍ടോ പുതിയ മുഖവുമായെത്തും
തങ്ങളുടെ എല്ലാ മോഡലുകളെയും പുതുക്കി വിപണിയിലെത്തിക്കുന്ന തിരക്കിലാണ് ഇന്ത്യയുടെ എസ്‌യുവി രാജാവ് മഹീന്ദ്ര. സ്‌കോര്‍പിയോ, എക്‌സ്‌യുവി 500 എന്നീ കാരുകള്‍ ഇഥിനകം തന്നെ പുതുക്കിയ മുഖവുമായി നിരത്തുകളിലെത്തിയിട്ടുണ്ട്.
പുതിയ വാര്‍ത്തകള്‍ പറയുന്നത് മഹീന്ദ്ര ക്വണ്‍ടോയും പുതുക്കലിന് തയ്യാറാവുന്നതിനെക്കുറിച്ചാണ്.
വാഹനത്തിന്റെ മുന്‍വശത്തിന് കാര്യമായ ഡിസൈന്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് ഊഹിക്കപ്പെടുന്നത്. പുതിയ ഹെഡ്‌ലാമ്പുകളായിരിക്കും വാഹനത്തില്‍ ചേര്‍ക്കുക. മുന്‍-പിന്‍ ബംപറുകള്‍, ഗ്രില്‍ എന്നിനവിടങ്ങളില്‍ ശില്‍പമാറ്റം സംഭവിക്കും.

എന്‍ജിന്‍ അടക്കമുള്ള സാങ്കേതിക ഘടകഭാഗങ്ങള്‍ക്ക് മാറ്റമൊന്നും സംഭവിക്കില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
ദീപാവലിക്കാലത്തായിരിക്കും പുതുക്കിയ ക്വണ്‍ടോയുടെ വിപണിപ്രവേശം എന്നൂഹിക്കാം.


Click it and Unblock the Notifications








