മഹീന്ദ്ര ബുക്കിംഗ് തുക തിരിച്ചേല്‍പ്പിക്കുന്നു

Written By:

ദില്ലിയില്‍ 2000 സിസിയില്‍ ഉയര്‍ന്ന ശേഷിയുള്ള ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ വില്‍ക്കുന്നത് കോടതി വിലക്കിയത് വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. 2016 ജനവരി മുതല്‍ മാര്‍ച്ച് വരെയാണ് ദില്ലിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിരിക്കുന്നത്.

മഹീന്ദ്ര വാഹനങ്ങള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ ആശങ്കയിലാണിപ്പോള്‍. എസ്‌യുവി നിര്‍മ്മാതാവായ മഹീന്ദ്ര ഡീസല്‍ വാഹനങ്ങളാണ് കൂടുതലായി വിപണിയിലെത്തിക്കുന്നത്. ഈ ആശങ്കയ്ക്ക് പരിഹാരമായി ഒരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. ഉപഭോക്താക്കള്‍ക്ക് ഒന്നുകില്‍ മോഡല്‍ മാറ്റി വാങ്ങുകയോ അല്ലെങ്കില്‍ മഴുവന്‍ ബുക്കിംഗ് തുകയും ഉപഭോക്താവിന് തിരിച്ച് വാങ്ങുകയോ ചെയ്യാം.

mahindra

ഉപഭോക്താക്കള്‍ക്ക് ടിയുവി300 മോഡലോ അല്ലെങ്കില്‍ വിപണിയിലെത്താനിരിക്കുന്ന കെയുവി100 മോഡലോ തിരഞ്ഞെടുക്കാവുന്നതാണ്. രണ്ട് വണ്ടികള്‍ക്കും ചെറിയ എന്‍ജിനുകളാണ് ഉള്ളത്.

നിലവിലുള്ള ഓര്‍ഡറുകള്‍ ഉടനടി ഡെലിവറി ചെയ്യാനും മഹീന്ദ്രയുടെ വാഹനം ഇതിനകം വാങ്ങിച്ചിട്ടുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ദ്രുതഗതിയിലാക്കാനും ഡീലര്‍മാരെ ഏല്‍പ്പിച്ചിട്ടുണ്ട്. സ്‌കോര്‍പ്പിയോ, എക്‌സ്‌യുവി500 മോഡലുകളെയാണ് വിലക്ക് ഗുരുതരമായി ബാധിച്ചിരിക്കുന്നത്.

സ്‌കോര്‍പ്പിയോ, എക്‌സ്‌യുവി500 എന്നിവയ്ക്ക് പെട്രോള്‍ എന്‍ജിനുകളിറക്കാനുളള പദ്ധതിയും നിര്‍മ്മാതാവിനുണ്ട്. നിലവില്‍ വിദേശ വിപണിയില്‍ മഹീന്ദ്രയുടെ പെട്രോള്‍ എന്‍ജിനടങ്ങിയ സ്‌കോര്‍പ്പിയോ ലഭ്യമാണ്.

കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra To Return Booking Amount To Delhi NCR Customers

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark