മഹീന്ദ്ര ഇലക്ട്രിക് കാറിന്റെ വില കുറച്ചു

By Santheep

മഹീന്ദ്രയുടെ ഇലക്ട്രിക് കാര്‍ മോഡല്‍ ഇ2ഒ-യുടെ വില കുത്തനെ കുറച്ചു. ഇപ്പോള്‍ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4,99,000 രൂപയാണ് ഇ2ഒ ഇലക്ട്രിക് കാറിന് വില.

ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് വളരാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്രയുടെ ഇലക്ട്രിക് കാര്‍ വിഭാഗം ഇപ്പോള്‍. ഹൈദരാബാദ്, അഹ്മദാബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കമ്പനി തീരുമാനമെടുത്തിട്ടുണ്ട്.

Mahindra Reva e2o Pricing Revised

ഇലക്ട്രിക് കാറുകള്‍ക്ക് നിലനില്‍ക്കാന്‍ അനുകൂലമായ സാഹചര്യം പതുക്കെയാണെങ്കിലും വളര്‍ന്നു വരുന്നുണ്ട് ഇന്ത്യയില്‍. രാജ്യത്തെ കാര്‍നിര്‍മാതാക്കളില്‍ ഈ വളര്‍ച്ചയുടെ ആനുകൂല്യം ആദ്യം മുതലെടുക്കുന്നവരില്‍ ഒരാളായിരിക്കും മഹീന്ദ്ര.

ഇലക്ട്രിക് കാറുകളും ഹൈബ്രിഡ് കാറുകളുമായിരിക്കും ഇന്ത്യയുടെ പാതകളെ ഭാവിയില്‍ ഭരിക്കുക എന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വന്‍ നിക്ഷേപങ്ങള്‍ക്ക് തയ്യാറായി നിരവധി വിദേശ കമ്പനികള്‍ വരുന്നുണ്ട്.

മഹീന്ദ്ര ഇ2ഒ വിലകള്‍ (മുംബൈ എക്‌സ്‌ഷോറൂം)

  • മഹീന്ദ്ര രേവ ടി2 - 4,99,000
  • നഹീന്ദ്ര രേവ ടി2ഒ - 5,38,912

കഴിഞ്ഞ വര്‍ഷം മഹീന്ദ്ര അറുന്നൂറോളം ഇ2ഒ മോഡലുകളാണ് വിറ്റഴിച്ചത്.

More from DriveSpark

Article Published On: Saturday, May 2, 2015, 12:00 [IST]
English summary
Mahindra Reva e2o Pricing Revised.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X