രേവ ഇ2ഒ ഓട്ടോമാറ്റിക് ഹൈദരാബാദിൽ

Written By:

മഹീന്ദ്ര രേവ ഇ2ഒ ഇലക്ട്രിക് കാറിന്റെ ഓട്ടോമാറ്റിക് പതിപ്പ് ഹൈദരാബാദ് വിപണിയിലെത്തി. ഹൈദരാബാദ് നഗരത്തിലായിരുന്നു ലായിരുന്നു വാഹനത്തിന്റെ ലോഞ്ച് ചടങ്ങ്.

ഹൈദരാബാദ് എക്സ്‌ഷോ‌റൂം നിരക്ക് പ്രകാരം 5,59,000 രൂപയാണ് ഓട്ടോമാറ്റിക് ഇ2ഒയുടെ വില. ഇത്രയും മികച്ച വിലയിടാൻ കമ്പനിയെ സഹായിച്ചത് ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ നൽകുന്ന സബ്സിഡിയാണ്.

To Follow DriveSpark On Facebook, Click The Like Button
Mahindra Reva Launch Fully Automatic Mahindra e2o

രേല ഇ2ഒ ഇപ്പോൾ വിൽക്കുന്നത് ഒരു പ്രത്യേക പദ്ധതിയിലൂടെയാണ്. ഇതുപ്രകാരം വാഹനത്തിന്റെ ബാറ്ററി കമ്പനിയുടെ ഉടമസ്ഥതയിലായിരിക്കും. മാസാമാസം 2999 രൂപ വീതം ഈ ബാറ്ററിയുടെ വിലയായി നൽകണം. അഞ്ച് വർഷമാണ് കാലാവധി.

ഇലക്ട്രിക് വാഹനങ്ങളുടെ പ്രാധാന്യം ഏറിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചൈനയടക്കമുള്ള രാജ്യങ്ങൾ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ നടപടികളെടുത്തുവരുന്നുണ്ട്. താരതമ്യേന പിന്നാക്കമാണ് ഇന്ത്യ ഇക്കാര്യത്തിൽ.

കൂടുതല്‍... #mahindra reva
English summary
Mahindra Reva Launch Fully Automatic Mahindra e2o.
Story first published: Wednesday, July 29, 2015, 10:45 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark