മഹീന്ദ്ര എസ്101 എസ്‌യുവിക്ക് പേര് എക്സ്‌യുവി100?

Written By:

എസ്101 എന്ന ഒളിപ്പേരിൽ മഹീന്ദ്ര ഒരു എസ്‌യുവി നിർമിച്ചു വരുന്നുണ്ട്. ഈ വാഹനം ചിലയിടങ്ങളിൽ ടെസ്റ്റ് ചെയ്യുന്നതായും വാർത്തകൾ വന്നിരുന്നു. ഇന്ത്യയുടെ ചെറു എസ്‌യുവി വിപണിയിലേക്കുള്ള ഈ മോഡൽ അടുത്തുതന്നെ നിരത്തുകളിൽ കാണാമെന്നാണ് പ്രതീക്ഷ. പുതിയ ചില റിപ്പോർട്ടുകൾ പറയുന്നത് എസ്101 എസ്‌യുവി മോഡലിന് പേരിട്ടുവെന്നാണ്.

എക്സ്‌യുവി100 എന്നായിരിക്കും എസ്101 മോഡലിന്റെ ഉൽപാദനപ്പതിപ്പിന് പേര് എന്നാണ് കേൾക്കുന്നത്. അതെസമയം, ഇക്കാര്യത്തിൽ ഔദ്യോഗികവിവരമൊന്നും ലഭിച്ചിട്ടില്ല.

ക്വൺടോ എസ്‌യുവിയുടെ താഴെയായി ഇടംപിടിക്കുന്നതായിരിക്കും എസ്101 എസ്‌യുവി എന്നാണ് അറിയുന്നത്.

മഹീന്ദ്രയിൽ നിന്ന് മറ്റൊരു എസ്‌യുവി വിപണിയിലെത്താൻ തയ്യാറെടുക്കുന്നുണ്ട്. ടിയുവി300 എന്നു പേരായ ഈ മോഡൽ സെപ്തംബർ 10ന് വിപണി പിടിക്കും.

Cars താരതമ്യപ്പെടുത്തൂ

മഹീന്ദ്ര ജീറ്റോ
മഹീന്ദ്ര ജീറ്റോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #mahindra #മഹീന്ദ്ര
English summary
Mahindra S101 Mini SUV Could Be Named XUV100.
Story first published: Monday, September 7, 2015, 13:04 [IST]
Please Wait while comments are loading...

Latest Photos