മഹീന്ദ്ര എസ്101 പരസ്യം ഷൂട്ട് ചെയ്യുന്നതിനിടെ വെളിപ്പെട്ടു!
എസ്101 എന്ന ഒളിപ്പേരിലറിയപ്പെടുന്ന മഹീന്ദ്രയുടെ ചെറു എസ്‌യുവിയെ മുബൈയിൽ പരസ്യത്തിനായി ഷൂട്ടിങ്ങിലേർപ്പെടുന്ന നിലയിൽ കണ്ടെത്തി. വാഹനത്തെ കുറെക്കൂടി വ്യക്തമായി മനസ്സിലാക്കാൻ കഴിയും ഈ ചിത്രങ്ങളിൽ.
കൂടുതൽ വായിക്കാം താഴെ താളുകളിൽ.

വിപണിയിലെത്താൻ തയ്യാറെടുക്കുന്ന എസ്101 മോഡലാണ് മുംബൈയിൽ പരസ്യചിത്രീകരണത്തിനിടയിൽ ഓട്ടോമൊബൈൽ പാപ്പരാസികളുടെ കണ്ണിൽപെട്ടത്.

വാഹനത്തിന്റെ മുൻവശമൊഴികെ ബാക്കിയെല്ലാ ഭാഗങ്ങളും ചിത്രങ്ങളിൽ വ്യക്തമാണ്. മുൻവശം മൂടിയ നിലയിലായിരുന്നു.

വശങ്ങളിൽ പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾ നൽകിയിട്ടുണ്ട്. റൂഫിൽ ഒരു സ്പോയ്‌ലർ ഘടിപ്പിച്ചിരിക്കുന്നു. ഇന്റഗ്രേറ്റഡ് റൂഫ് റെയിലുകളും കാണാവുന്നതാണ്. ഇത് കറുപ്പുനിറത്തിലാണുള്ളത്.

വശങ്ങളിൽ നിന്ന് പിൻവശം വരെയെത്തി നിൽക്കുന്ന കാരക്ടർ ലൈൻ മനോഹരമായിട്ടുണ്ട്. പിന്നിൽ വലിപ്പമേറിയൊരു പ്ലാസ്റ്റിക് ബംപർ ചേർത്തിരിക്കുന്നു.

1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഘടിപ്പിക്കുക. നിലവില്‍ ക്വോണ്‍ടോയില്‍ ഉപയോഗിക്കുന്ന അതേ ടര്‍ബോ എന്‍ജിന്‍ തന്നെ. സാങ്‌യോങ്ങുമായി ചേര്‍ന്ന് മഹീന്ദ്ര വികസിപ്പിച്ചുവരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഈ വാഹനത്തില്‍ ഘടിപ്പിക്കുമെന്ന് കേൾക്കുന്നുണ്ട്.


Click it and Unblock the Notifications








