മഹീന്ദ്ര സ്‌കോര്‍പിയോയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പന
മഹീന്ദ്ര സ്‌കോര്‍പിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷിക വില്‍പന നടന്നത് 2015 സാമ്പത്തികവര്‍ഷത്തില്‍. ഡിസൈന്‍-സാങ്കേതിക മാറ്റങ്ങള്‍ വരുത്തി വിപണിയിലെത്തിയ മോഡലിന്റെ വില്‍പനയാണ് മുന്‍ റെക്കോഡുകള്‍ ഭേദിച്ചത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 51,533 സ്‌കോര്‍പിയോ മോഡലുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്.
ഇത് നാലാം തവണയാണ് സ്‌കോര്‍പിയോയുടെ വില്‍പന 50,000 യൂണിറ്റ് കടക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിനും 2.5 ലിറ്റര്‍ എംഈഗിള്‍ എന്‍ജിനും ഘടിപ്പിച്ചാണ് മഹീന്ദ്ര സ്‌കോര്‍പിയോ വിപണിയിലെത്തുന്നത്. 120 കുതിരശക്തിയും 280 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു എംഹോക്ക് എന്‍ജിന്‍. എംഈഗിള്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 75 കുതിരശക്തിയും 200 എന്‍എം ചക്രവീര്യവുമാണ്.
ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 8,27,251 രൂപ മുതല്‍ 12,96,289 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില.


Click it and Unblock the Notifications








