സ്‌കോര്‍പ്പിയോ, എക്‌സ്‌യുവി500 മോഡലുകൾ പെട്രോളിൽ ലഭിക്കും

By Praseetha MV

2016 ജനുവരി 1 മുതല്‍ ദില്ലിയില്‍ ഡീസല്‍ വാഹനങ്ങളുടെ വില്പനയ്ക്ക് ഗവണ്‍മെന്റ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 2,000 സിസിയേക്കാള്‍ ഉയര്‍ന്ന എന്‍ജിന്‍ ക്ഷമതയുളള ഡീസല്‍ വാഹനങ്ങള്‍ക്കായിരിക്കും വിലക്ക്. ദില്ലിയില്‍ ഒരു നിര്‍മ്മാതാവിനും 2016 മാര്‍ച്ച് 31 വരെ ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കാനുളള അധികാരമുണ്ടായിരിക്കില്ല.

മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനിയുടെ മിക്ക വാഹനങ്ങളിലും ഡീസല്‍ എന്‍ജിനുകളായതിനാല്‍ ഇവയെയാരിക്കും വിലക്ക് ഗുരുതരമായി ബാധിക്കുക. മഹീന്ദ്രയുടെ ഏറ്റവും വില്‍പനയുള്ള സ്‌കോപ്പിയോ, എക്‌സ്‌യുവി എന്നീ മോഡലുകളില്‍ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണുള്ളത്.

മഹീന്ദ്രയുടെ വില്‍പന കൂടുതലും ദില്ലിയിലായതിനാല്‍ മൊത്തം വില്പനയുടെ രണ്ട് ശതമാനത്തെയായിരിക്കും ഇത് ബാധിക്കുക. കൂടുതലും ഡീസല്‍ എന്‍ജിനുകളായതിനാല്‍ മഹീന്ദ്ര അടുത്തതായി ഇറക്കാന്‍ പോകുന്ന കെയുവി100 ന് പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിക്കാന്‍ തീരിമാനിച്ചിട്ടുണ്ട്.

വിദേശത്ത് മഹീന്ദ്രയ്ക്ക് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുണ്ട്. പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച സ്‌കോര്‍പ്പിയോക്ക് ഒരു വിപണി കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും ഈ വാഹനം എത്തിക്കുമെന്ന് മഹീന്ദ്ര ഈയിടെ പ്രഖ്യാപിച്ചിരുന്നു. ദില്ലിയിലെ സാധ്യത മുന്നില്‍ക്കണ്ടായിരുന്നു ഈ പ്രഖ്യാപനം.

നിലവില്‍ മഹീന്ദ്ര 2.2 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ എന്‍ജിന്‍ സ്‌കോര്‍പ്പിയോ കയറ്റുമതി ചെയ്യുന്നുണ്ട്. പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങള്‍ ഉടനെ ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ പദ്ധതിയില്ലെന്ന് മാത്രമല്ല, 2016 മാര്‍ച്ച് വരെ കാത്തുനില്‍ക്കുവാനാണ് തീരുമാനം.

Mahindra Scorpio and XUV5OO Petrol Engine On Cards For Delhi Market

More from DriveSpark

Article Published On: Tuesday, December 22, 2015, 11:44 [IST]
English summary
Mahindra Scorpio and XUV5OO Petrol Engine On Cards For Delhi Market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X