മഹീന്ദ്ര എക്‌സ്‌യുവി 500 മെയ് 25ന് വിപണിയിലെത്തും
മഹീന്ദ്ര എക്‌സ്‌യുവി 500 ഇന്ത്യന്‍ വിപണിയിലെത്തിയിട്ട് ഏറെക്കാലമായി. ഈ വാഹനത്തിന് ഗൗരവപ്പെട്ട ഒരു പുതുക്കല്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഈ പോരായ്മ പരിഹരിക്കുകയാണ് മഹീന്ദ്രയിപ്പോള്‍. പുതിയ എക്‌സ്‌യുവി 500 മെയ് 25ന് നിരത്തികളിലെത്തുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.
ഇതിനകം തന്നെ പുതുക്കിയ എക്‌സ്‌യുവി 500യുടെ പ്രമോഷന്‍ പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയിട്ടുണ്ട്. ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം വന്‍ അപ്‌ഡേഷനുകളാണ് പുതിയ തലമുറ എക്‌സ്‌യുവിയില്‍ പ്രതീക്ഷിക്കുന്നത്.

എക്‌സ്‌യുവി 500ന്റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി ഒരു ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിക്കുന്നുണ്ട് മഹീന്ദ്ര. വിജയിക്ക് പുതിയ മഹീന്ദ്ര എക്‌സ്‌യുവി 500 കാര്‍ ലഭിക്കും.
മഹീന്ദ്ര അഡ്വഞ്ചര്‍ മോണാസ്റ്ററി എസ്‌കേപ്പില്‍ പങ്കെടുക്കാനുള്ള കപ്പിള്‍ പാസ്സാണ് ഫസ്റ്റ് റണ്ണര്‍ അപ്പിന് ലഭിക്കുക. സെക്കന്‍ഡ് റണ്ണര്‍ അപ്പിന് ഐപാഡാണ് സമ്മാനം.


Click it and Unblock the Notifications








