പുതിയ മഹീന്ദ്ര താര്‍ ജൂലൈ 22ന്

Written By:

മഹീന്ദ്ര താറിന്റെ പുതുക്കിയ പതിപ്പ് തയ്യാറാകുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഹീന്ദ്രയില്‍ നിന്ന് പുതുതായി പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത് പുതിയ താര്‍ മോഡല്‍ ജൂലൈ 22ന് വിപണിയിലെത്തുമെന്നാണ്.

ചെറിയ ചില സൗന്ദര്യപരമായ മാറ്റങ്ങളാണ് വാഹനത്തില്‍ വരുത്തിയിട്ടുള്ളത്. ബംപറുകള്‍, സൈഡ് സ്റ്റെപ്, റൂഫ് തുടങ്ങിയ ഇടങ്ങളില്‍ ഡിസൈന്‍ മാറ്റങ്ങളുണ്ടാകും.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് നിലവില്‍ മഹീന്ദ്രയ്ക്കുള്ളത്. ഇവയില്‍ മാറ്റമൊന്നും ഉണ്ടാകില്ല.

To Follow DriveSpark On Facebook, Click The Like Button
മഹീന്ദ്ര താർ

താര്‍ എന്‍ജിനുകള്‍

2.5 സിആര്‍ഡിഇ ഡീസല്‍ എന്‍ജിന്‍. 105 കുതിരശക്തിയാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുക. 247 എന്‍എം ചക്രവീര്യം. ഫോര്‍വീല്‍ ഡ്രൈവിലാണ് ഈ എന്‍ജിന്‍ പതിപ്പ് ലഭിക്കുക. എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്കെത്തിക്കുന്നത് 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ്.

2,523സിസി ശേഷിയുള്ള മറ്റൊരു ഡീസല്‍ എന്‍ജിന്‍ കൂടിയുണ്ട് ഈ വാഹനത്തില്‍. 63 കുതിരശക്തിയും 182.5 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. ഈ എന്‍ജിന്‍ പതിപ്പ് ടൂ വീല്‍ ഡ്രൈവിലും 4 വീല്‍ ഡ്രൈവിലും ലഭ്യമാകും.

കൂടുതല്‍... #mahindra thar #മഹീന്ദ്ര
English summary
Mahindra Thar To Get Facelift and Launching On 22nd July.
Story first published: Saturday, July 11, 2015, 12:57 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark