ടിയുവി 300: മഹീന്ദ്രയിൽ നിന്നുള്ള പുതിയ എസ്‌യുവി

Written By:

മഹീന്ദ്രയിൽ നിന്നുള്ള പുതിയ എസ്‌യുവിയുടെ സ്കെച്ചുകൾ പുറത്തുവിട്ടു. ടിയുവി 300 എന്ന പേരിലാണ് ഈ വാഹനം അറിയപ്പെടുക. നേരത്തെ യു301 എന്ന ഒളിപ്പേരിൽ മഹീന്ദ്ര വികസിപ്പിച്ചെടുത്തുകൊണ്ടിരുന്ന വാഹനമാണിത്. ടിയുവി ത്രീ ഡബിൾ ഓ എന്നാണ് വാഹനത്തെ വിളിക്കേണ്ടത്. 300 എന്നത് സീരീസിന്റെ പേരാണ്.

യുദ്ധടാങ്കിന്റെ ഡിസൈനിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ടിയുവി 300 ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത്. സ്കെച്ചുകൾ വ്യക്തമാക്കുന്നതു പ്രകാരം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും മസിലൻ ശരീരവുമുള്ള വാഹനമാണിത്.

മഹീന്ദ്ര ടിയുവി 300

ഉൽപാദനപ്പതിപ്പ് ഈ കൺസെപ്റ്റ് ഡിസൈനിനോട് എത്രത്തോളം നീതി പുലർത്തുമെന്നത് കണ്ടറിയേണ്ടതുണ്ട്. സ്കെച്ചുകളെ മാത്രം വിലയിരുത്തുകയാണെങ്കിൽ വാഹനത്തെ കിടിലൻ എന്നുതന്നെ വിശേഷിപ്പിക്കണം.

മഹീന്ദ്ര പുതുതായി നിർമിച്ച പ്ലാറ്റ്ഫോമിലാണ് ടിയുവി 300 വരുന്നത്. പൂർണമായും ചെന്നൈയിലെ മഹീന്ദ്ര ഗവേഷണ-വികസന കേന്ദ്രങ്ങളിൽ വികസിപ്പിച്ചെടുത്തതാണ് ഈ വാഹനം. ഇന്ത്യൻ ഉപഭോക്താക്കൾ കൂടുതൽ മസിലൻ ശരീരമുള്ള വാഹനങ്ങളിലേക്ക് തിരിയുന്നത് മുന്നിൽകണ്ടാണ് ടിയുവി300 നിർമിക്കപെട്ടിട്ടുള്ളത്.

മഹീന്ദ്ര ടിയുവി 300 01

ആഗോളതലത്തിൽ വിൽപന നടത്താനുള്ള പദ്ധതികളോടെയാണ് ടിയുവി 300 നിർമിക്കപെട്ടിരിക്കുന്നത്. ഗുണനിലവാരം സുരക്ഷിതത്വം, കരിമ്പുക നിർഗമനം തുടങ്ങിയ കാര്യങ്ങളിൽ അന്തർദ്ദേശീയ നിലവാരത്തോടെയായിരിക്കും വാഹനം വരിക.

English summary
Mahindra TUV 300 The All New SUV From Mahindra.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark