മഹീന്ദ്ര ടിയുവി300 സെപ്തംബർ 1 മുതൽ ബുക്ക് ചെയ്യാം!
മഹീന്ദ്ര ടിയുവി300 മോഡലിന്റെ ബുക്കിങ് സെപ്തംബർ ഒന്നുമുതൽ തുടങ്ങും. ഇന്ത്യയിലെമ്പാടുമുള്ള മഹീന്ദ്ര ഡീലർഷിപ്പുകളിൽ ബുക്കിങ് സ്വീകരിക്കുന്നതാണ്. ഈ ചെറു എസ്‌യുവി ലോഞ്ച് ചെയ്യുക സെപ്തംബർ പത്തിനാണ്.
ക്വൺടോ എസ്‌യുവിയെക്കാൾ ഉയർന്ന വിലനിലവാരത്തിലായിരിക്കും മഹീന്ദ്ര ടിയുവി300 വിപണി പിടികിക്കുക. 6.5 ലക്ഷത്തിനും 8.5 ലക്ഷത്തിനും ഇടയിൽ വില പ്രതീക്ഷിക്കാം.

യുദ്ധടാങ്കിന്റെ ഡിസൈൻ ശൈലിയുടെ ചുവടുപിടിച്ചാണ് മഹീന്ദ്ര ഡിസൈനർമാർ ഈ കാർ രൂപകൽപന ചെയ്തിരിക്കുന്നത്. കൃത്യമായും ഒരു എസ്‌യുവിയായിരിക്കും ഈ വാഹനമെന്നാണ് കമ്പനി പറയുന്നത്. ഇന്ന് വിപണിയിൽ എസ്‌യുവി എന്ന പേരിൽ ഇടംപിടിച്ചിട്ടുള്ള മിക്ക വാഹനങ്ങളും ക്രോസ്സോവർ സ്വഭാവം പുലർത്തുന്നവയാണ്.
മഹീന്ദ്ര വികസിപ്പിച്ചെടുത്ത എംഹോക്ക്80 എന്ന പുതിയ ഡീസൽ എൻജിനായിരിക്കും ടിയുവി 300 മോഡലിൽ ഘടിപ്പിക്കുക. ഇതൊരു 1.5 ലിറ്റർ എൻജിനാണ്. മാന്വൽ, സെമി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഹനത്തിൽ ഘടിപ്പിക്കുമെന്ന് അറിയുന്നു.


Click it and Unblock the Notifications